Image

ഉള്‍ട്ടയുടെ വിശേഷങ്ങളുമായി അനുശ്രീയും രമേശ് പിഷാരടിയും

Published on 08 December, 2019
ഉള്‍ട്ടയുടെ വിശേഷങ്ങളുമായി അനുശ്രീയും രമേശ് പിഷാരടിയും


ഉള്‍ട്ട എന്ന തങ്ങളുടെ ചിത്രത്തിന്റെ വിശേഷങ്ങളുമായി നടനും സംവിധായകനുമായ രമേശ് പിഷാരഡിയും നടി അനുശ്രീയും. ഡിസംബര്‍ ആറിന് തീയറ്ററുകളിലെത്തിയ ഉള്‍ട്ടയ്ക്ക് പ്രേക്ഷകര്‍ തന്ന പിന്തുണയ്ക്ക് നന്ദിയെന്നാണ് ഇരുവരും ലൈവില്‍ പറഞ്ഞിരിക്കുന്നത്.


ഇതൊരു സാങ്കല്‍പ്പിക കഥയാണെന്നും ഉള്‍ട്ടയെന്നാല്‍ തലതിരിവ് എന്നാണല്ലോയെന്നും അതിനാല്‍ തന്നെ ഇന്ത്യയിലെങ്ങും കണ്ടുപിടിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഒരു സ്ഥലത്തെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നുവെന്നും ഇവര്‍ ലൈവില്‍ പറഞ്ഞു. പെണ്ണ് ഭരിക്കുന്ന ഗ്രാമമാണ് ചിത്രത്തിലെന്നും ചിത്രത്തിന് നല്ല അഭിപ്രായം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നടി അനുശ്രി വ്യക്തമാക്കി.

അതിനിടയില്‍ ലൈവ് വീഡിയോയ്ക്ക് താഴെ പിഷാരടിക്കാ എന്ന് കമന്റിട്ടയാളെ പിഷാരടി കൈയ്യോടെ പൊക്കി. അപ്പോള്‍ തന്നെ മറ്റൊരാള്‍ പലരുടേയും വീടുകള്‍ ഇന്ന് ഉള്‍ട്ടായാണ് എന്ന് പറഞ്ഞപ്പോള്‍ അനുവും പിഷുവും ചിരിക്കുകയായിരുന്നു. ആ സമയം വേറൊരാള്‍ അതാ അനുവിന് പുറകിലൊരു കോഴിയെന്ന് വിളിച്ച് പിഷുവിനെ കളിയാക്കി. തന്നെയാണ് വിളിച്ചതെന്ന് അറിയാത്ത മട്ടില്‍ പിറകിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് പിഷുവിന്റെ ആക്ഷനായിരുന്നു അപ്പോള്‍. പിഷുവിന്റെ ലുക്ക് പൊളിയാണെന്നും സ്ഫടികത്തിലേ മോഹന്‍ലാലിനെപോലെയുണ്ടെന്നും പറഞ്ഞതോടെ പിഷു മീശപിരിച്ചു.

പിഷുവിന് നിറം കൂടിയോ എന്നായിരുന്നു വേറൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. താന്‍ ലൈവില്‍ വന്നിരിക്കുന്നത് അനുശ്രീയുടെ ഫോണില്‍ നിന്നാണെന്നും അവര്‍ കൂടുതല്‍ കളര്‍ തോന്നിക്കാന്‍ എന്തൊക്കെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകുമെന്നാണ് തമാശരൂപേണ പിഷു അപ്പോള്‍ പറഞ്ഞത്.

സ്ത്രീ പുരുഷ ഐക്യം എന്ന സന്ദേശമാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിച്ചിരിക്കുന്നതെന്നും പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതില്‍ ഏറെ സന്തോഷമെന്നും ഇവരോടൊപ്പം ഉണ്ടായിരുന്ന തിരക്കഥാകൃത്തും സംവിധായകനുമായ സുരേഷ് പൊതുവാളും പറയുകയുണ്ടായി. രമേശ് പിഷാരടി, അനുശ്രീ, ഗോകുല്‍ സുരേഷ്, പ്രയാഗ മാര്‍ട്ടിന്‍, ശാന്തി കൃഷ്ണ, രണ്‍ജി പണിക്കര്‍, സലിം കുമാര്‍, സുരഭി ലക്ഷ്മി, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക