Image

ജയസൂര്യ ചിത്രം 'തൃശൂര്‍ പൂരം'ട്രെയിലര്‍ പുറത്തിറക്കി

Published on 08 December, 2019
ജയസൂര്യ ചിത്രം 'തൃശൂര്‍ പൂരം'ട്രെയിലര്‍ പുറത്തിറക്കി

ജയസൂര്യ-വിജയ് ബാബു കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന 'തൃശൂര്‍ പൂരം ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മാസ്സ് ലൂക്കിലാണ് ജയസൂര്യ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്.

തൃശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയാവും തൃശൂര്‍ പൂരം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടുന്നത്. ജയസൂര്യ കേന്ദ്രകഥാപാത്രമാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീത സംവിധായകന്‍  രതീഷ് വേഗയാണ്. 

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മാണം. ജയസൂര്യയ്ക്ക് ഒപ്പമുളള െ്രെഫഡേ ഫിലിംസിന്റെ നാലാമത്തെ ചിത്രമാണിത്. രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

കാക്ക കാക്ക, ഗജനി, ഇരുമുഖന്‍, ഇമൈയ്ക്ക നൊടികള്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ക്യാമറ ചെയ്ത ആര്‍.ഡി. രാജശേഖര്‍ ആണ് ഛായാഗ്രാഹകന്‍.  ജയസൂര്യയെ നായകനാക്കി പുണ്യാളന്‍ അഗര്‍ബത്തിസിന് ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക