Image

വി.എസിനെ അനുകൂലിച്ചും, പിണറായിയെ എതിര്‍ത്തും പോസ്റ്ററുകള്‍

Published on 12 May, 2012
വി.എസിനെ അനുകൂലിച്ചും, പിണറായിയെ എതിര്‍ത്തും പോസ്റ്ററുകള്‍
ആലപ്പുഴ: പുന്നപ്രയില്‍ പിണറായിക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയ വി.എസ്‌ അച്യുതാനന്ദനെ അനുകൂലിച്ചും പിണറായി പക്ഷത്തെ എതിര്‍ത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ചന്ദ്രശേഖരന്‍ വധത്തില്‍ വി.എസ്‌ നടത്തിയ പരാമര്‍ശങ്ങള്‍ക്ക്‌ പിന്തുണ പ്രകടിപ്പിച്ച പോസ്റ്ററില്‍ വി. ദക്ഷിണാമൂര്‍ത്തിയെ നിശിതമായി വിമര്‍ശിക്കുന്നു.

എം.വി. രാഘവനൊപ്പം സിപിഎം വിരുദ്ധ ജാഥ നയിച്ച ദക്ഷിണാമൂര്‍ത്തി വി.എസിനെ സംഘടനാതത്വം പഠിപ്പിക്കേണ്‌ടെന്ന്‌ പോസ്റ്ററില്‍ പരാമര്‍ശിക്കുന്നു. ചന്ദ്രശേഖരാ നീ കുലംകുത്തിയല്ല, ധീരനായ കമ്മ്യൂണിസ്റ്റാണെന്നും ചന്ദ്രശേഖരന്റെ രക്തം മഴയായി പെയ്‌തിറങ്ങുമെന്നും പോസ്റ്ററില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക