Image

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുന്നു! ഐശ്വര്യയാണ് വധു!

Published on 08 December, 2019
നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുന്നു! ഐശ്വര്യയാണ് വധു!

നടിയും താരപുത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാറിന്റെ വിവാഹം, രാജന്‍ പി ദേവിന്റെ മകന്റെ വിവാഹം, എന്നിങ്ങനെ അടുത്തിടെ മലയാള സിനിമയില്‍ നിരവധി വിവാഹങ്ങളാണ് നടന്നത്. പിന്നാലെ വീണ്ടുമൊരു താരവിവാഹം കൂടി നടക്കാന്‍ പോവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുകയാണ്.


വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹനിശ്ചയം ഇന്ന് കഴിഞ്ഞിരിക്കുകയാണ്. ഐശ്വര്യയാണ് വിഷ്ണുവിന്റെ വധുവായിട്ടെത്തുന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നതോടെയാണ് വിഷ്ണു വിവാഹിതനാവാന്‍ പോവുന്ന കാര്യം പുറംലോകം അറിയുന്നത്. ലളിതമായി നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിട്ടുള്ളുവെന്നാണ് അറിയുന്നത്. വിവാഹം എപ്പോഴാണെന്നത് സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ല. എങ്കിലും വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുമെന്നാണ് കരുതുന്ന്ത്.

വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുന്നു


ബാലതാരമായി സിനിമയിലെത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ 203 മുതല്‍ അഭിനയ രംഗത്തുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം പളുങ്ക് എന്ന ചിത്രത്തില്‍ വില്ലനായി അഭിനയിച്ചും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ തിരക്കഥ ഒരുക്കി സിനിമ ഹിറ്റാക്കിയതോടെയാണ് പ്രേക്ഷക പ്രശംസ സ്വന്തമാക്കുന്നത്. 2015 ല്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകന്മാരാക്കി നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയായ അമര്‍ അക്ബര്‍ അന്തോണിയിലൂടെയാണ് ബിബിന്‍ ജോര്‍ജുമായി ചേര്‍ന്ന് ആദ്യമായി വിഷ്ണു തിരക്കഥ ഒരുക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക