Image

സിറിയന്‍ ക്‌നാനായ കോണ്‍ഗ്രസ്‌ വാര്‍ഷിക സംഗമം: സാംസ്‌കാരിക സമ്മേളനം മന്ത്രി വയലാര്‍ രവി ഉദ്‌ഘാടനം ചെയ്‌തു

Published on 12 May, 2012
സിറിയന്‍ ക്‌നാനായ കോണ്‍ഗ്രസ്‌ വാര്‍ഷിക സംഗമം: സാംസ്‌കാരിക സമ്മേളനം മന്ത്രി വയലാര്‍ രവി ഉദ്‌ഘാടനം ചെയ്‌തു
കോട്ടയം: ക്‌നാനായ കോണ്‍ഗ്രസിന്റെ സിറിയന്‍ ക്‌നാനായ വാര്‍ഷിക സംഗമത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി വയലാര്‍ രവി കോട്ടയത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. വിശ്വാസിയായ മനുഷ്യനു തിന്മചെയ്യാന്‍ സാധിക്കില്ല. മനുഷ്യ സമൂഹത്തെ നന്മയിലേക്കു നയിക്കുന്നതിനു ക്‌നാനായ സമൂഹം പ്രതിജ്‌ഞാബദ്ധമാണ്‌. കേരളത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനു ക്‌നാനായ സമൂഹം മികച്ച സംഭാവനയാണു നല്‍കുന്നതെന്നും തുടര്‍ന്ന്‌ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കുര്യാക്കോസ്‌ മാര്‍ ഇവാനിയോസ്‌ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. ബാബു മുഖ്യാതിഥിയായിരുന്നു. മനുഷ്യന്‍ മൃഗത്തെക്കാള്‍ ക്രൂരരാകുന്ന കാഴ്‌ചകളാണു സമൂഹത്തില്‍ ഇപ്പോള്‍ കാണുന്നതെന്നു മന്ത്രി ബാബു പറഞ്ഞു.

2011 ലെ മികച്ച നോവലിനുള്ള ഉറൂബ്‌ അവാര്‍ഡ്‌ നേടിയ ക്‌നാനായ സഭ മുന്‍ ട്രസ്‌റ്റി ടി.ഒ ഏലിയാസിനും, മികച്ച വ്യവസായ സംരംഭത്തിനുള്ള അവാര്‍ഡ്‌ നേടിയ തോമസ്‌ ജോണ്‍ കുളങ്ങരയ്‌ക്കും കേന്ദ്രമന്ത്രി വയലാര്‍ രവി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സി.എഫ്‌ തോമസ്‌ എംഎല്‍എ, ആര്‍ച്ച്‌ ബിഷപ്‌ കുറിയാക്കോസ്‌ മാര്‍ സേവേറിയോസ്‌ വലിയ മെത്രാപ്പൊലീത്ത, മാര്‍ത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ്‌ മാര്‍ മക്കാറിയോസ്‌, സഖറിയാസ്‌ മാര്‍ പോളികാര്‍പ്പോസ്‌, എന്‍എസ്‌എസ്‌ പ്രസിഡന്റ്‌ പി.എന്‍ നരേന്ദ്രനാഥന്‍ നായര്‍, ക്‌നാനായ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഫാ.ജേക്കബ്‌ കല്ലുകളം, ക്‌നാനായ അസോസിയേഷന്‍ വൈദിക ട്രസ്‌റ്റി ഫാ.തോമസ്‌ എബ്രഹാം കടപ്പനങ്ങാട്‌, നഗരസഭാ കൗണ്‍സിലര്‍ ജോസ്‌ പള്ളിക്കുന്നേല്‍, ക്‌നാനായ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി സ്‌മിജു ജേക്കബ്‌ മറ്റയ്‌ക്കാട്ട്‌, ജനറല്‍ കണ്‍വീനര്‍ ടിനോ കെ. തോമസ്‌, വൈസ്‌ പ്രസിഡന്റ്‌ കൊച്ചുമോന്‍ ഒറ്റത്തെക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജിജീഷ്‌ മൂഴിപ്പാറ, ട്രഷറര്‍ ബിനോയ്‌ കട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു.

സിറിയന്‍ ക്‌നാനായ വാര്‍ഷിക സംഗമത്തിന്റെ സമാപന സമ്മേളനം ഇന്ന്‌ 5.45 നു ചിങ്ങവനം സെന്റ്‌ ജോണ്‍സ്‌ ദയറാപള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്യും.
സിറിയന്‍ ക്‌നാനായ കോണ്‍ഗ്രസ്‌ വാര്‍ഷിക സംഗമം: സാംസ്‌കാരിക സമ്മേളനം മന്ത്രി വയലാര്‍ രവി ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക