Image

പുറത്താക്കാമെങ്കിലും രാജ്യസ്‌നേഹത്തെ നശിപ്പിക്കാനാകില്ലെന്നു ശില്‌പ കൃഷ്‌ണ ശുക്ല

Published on 08 December, 2019
പുറത്താക്കാമെങ്കിലും രാജ്യസ്‌നേഹത്തെ നശിപ്പിക്കാനാകില്ലെന്നു ശില്‌പ കൃഷ്‌ണ ശുക്ല

രാജ്യത്ത്‌ നിന്നും പൗരന്‍മാരെ വേര്‍പെടുത്താമെങ്കിലും,അവരില്‍ നിന്നും രാജ്യത്തെ വേര്‍പെടുത്താന്‍ കഴിയില്ലെന്ന്‌ പ്രസിദ്ധ സംവിധായിക ശില്‌പ കൃഷ്‌ണ ശുക്ല.രാജ്യത്തിനകത്തും പുറത്തും താമസിക്കുന്നവര്‍ക്ക്‌ രാജ്യസ്‌നേഹം ഉണ്ടെന്നും അവരെല്ലാം ഇന്ത്യയെന്ന വികാരം ഉള്‍കൊള്ളുന്നവരാണെ ന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചു നടന്ന മീറ്റ്‌ ദ ഡയറക്‌റ്റര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം ചിത്രീകരിക്കുന്ന സിനിമകള്‍ക്ക്‌ വേണ്ട പ്രോത്സാഹനം നല്‍കാന്‍ തിയേറ്ററുകളും നിര്‍മ്മാതാക്കളും തയ്യാറാകുന്നില്ലെന്ന്‌ കാന്തന്‍ ദി ലവര്‍ ഓഫ്‌ കളറിന്റെ സംവിധായകന്‍ ഷെരിഫ്‌ സി പറഞ്ഞു. സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചിട്ടും തന്റെ സിനിമയും ആ വെല്ലുവിളി നേരിടുന്നതായും അദ്ദേഹം പറഞ്ഞു.
തായ്‌ലന്‍ഡ്‌ സംവിധായകന്‍ ടോം വാളെര്‍, സന്തോഷ്‌ മണ്ടൂര്‍,സൗദ ഷെരീഫ്‌,ലളിത്‌ പ്രഭാകര്‍ ബഥനെ, ഫിയേലാസ്‌ ചൈല്‍ഡിന്റെ സഹ നിര്‍മാതാവ്‌ ഡാനി ബസ്റ്റര്‍, അക്കാദമി ചെയര്‍മാന്‍ കമല്‍, മീരാസാഹേബ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക