Image

മികച്ചവനാകാന്‍ ഏറ്റവും മികച്ചവനൊപ്പം! മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍

Published on 07 December, 2019
മികച്ചവനാകാന്‍ ഏറ്റവും മികച്ചവനൊപ്പം! മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍


മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തില്‍ പ്രധാന വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. താരത്തിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായിരിക്കും ചിത്രമെന്നാണ് വിലയിരുത്തുന്നത്. ഉണ്ണി മുകുന്ദന്റെ ലുക്കും ട്രെയ്‌ലറിലെ പ്രകടനവുമെല്ലാം പ്രേക്ഷകരുടെ പ്രശംസ നേടിയിരുന്നു. ഇതിനിടെ ഉണ്ണി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം വൈറലാവുകയാണ്.

മമ്മൂട്ടിയോടൊപ്പമുള്ള ചിത്രമാണ് ഉണ്ണി മുകുന്ദന്‍ പങ്കുവെച്ചത്. ഏറ്റവും മികച്ചവനാകണമെങ്കില്‍ ഏറ്റവും മികച്ച ആളുകള്‍ക്കൊപ്പം പരിശീലിക്കണമെന്നായിരുന്നു ചിത്രം പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ കുറിച്ചത്. പിന്‍തിരിഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയും ഉണ്ണി മുകുന്ദനുമാണ് ചിത്രത്തിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക