Image

ഉണ്ണിത്താന്‍ വധശ്രമം: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം-കെ.യു.ഡബ്ല്യു.ജെ

Published on 12 May, 2012
ഉണ്ണിത്താന്‍ വധശ്രമം: അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം-കെ.യു.ഡബ്ല്യു.ജെ
കൊച്ചി: മാതൃഭൂമി ലേഖകന്‍ വി.ബി ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സി.ബി.ഐ നടത്തുന്ന അന്വേഷണം അട്ടിമറിക്കുവാന്‍ ശ്രമം നടക്കുന്നതായി പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന നേതൃത്വം ആരോപിച്ചു. അത് തടയുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.യു.ഡബ്ല്യു.ജെ. പ്രസിഡന്റ് കെ.സി. രാജഗോപാല്‍, ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി എന്നിവര്‍, നവീകൃതമായ എറണാകുളം പ്രസ്‌ക്ലബ്ബ് മന്ദിരത്തില്‍ നടന്ന പ്രഥമ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വാര്‍ത്തയെഴുതിയതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട പത്രപ്രവര്‍ത്തകനാണ് ഉണ്ണിത്താന്‍. പത്രപ്രവര്‍ത്തക യൂണിയന്റെ ആവശ്യപ്രകാരമാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. കേസ്സ്അട്ടിമറിക്കുവാന്‍ അന്നുമുതല്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി യെ അറസ്റ്റുചെയ്തപ്പോള്‍ പല പ്രതികളും പുറത്തുള്ളതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.
എന്നാല്‍, സി.ബി.ഐ യെ സ്വാധീനിക്കുവാന്‍ കേരള പോലീസ് ശ്രമിക്കുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ യ്‌ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത് ആദ്യത്തെ സംഭവമാണ്.
അതുകൊണ്ട് ഈ സംഭവത്തിന് പിന്നില്‍ ആരായാലും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന സെക്രട്ടറിമാരായ ഷെരീഫ് പാലോളി, അഭിലാഷ്. ജി. നായര്‍, വൈസ് പ്രസിഡന്റ് പി.കെ. ജയചന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടുു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക