Image

ഏഞ്ചല മേലേൽ മിസ്സിസ് ഇന്ത്യ ഗ്ലോബൽ വിജയി

Published on 07 December, 2019
ഏഞ്ചല മേലേൽ മിസ്സിസ് ഇന്ത്യ ഗ്ലോബൽ വിജയി
ന്യൂഡൽഹി: വിഷ്യനാര ഗ്ലോബൽ മിസ്സിസ് ഇന്ത്യ - 2019-20 വർഷത്തെ പ്രീമിയർ സൗന്ദര്യമത്സരത്തിനുള്ള വിജയികളെ പ്രഖ്യാപിച്ചു. രാജ്യമെമ്പാടും പ്രചാരത്തിലുള്ള സൗന്ദര്യമത്സരങ്ങൾ നടത്തുന്ന മുൻനിര സ്ഥാപനങ്ങളിലൊന്നാണ് വിഷനാര ഗ്ലോബൽ. 

2019-20 വർഷത്തിൽ യുഎഇയിലെ ദുബായിൽ നിന്നുമുള്ള ഏഞ്ചെല്ല മേലലിനെ മിസ്സിസ് ഇന്ത്യ ഗ്ലോബലായി കിരീടം ചൂടി. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്ന ഏക മലയാളിയാണ്. മിസ്സിസ് കേരള, മിസ്സിസ് സ്പെക്ടാകുലർ ഐസ് ടൈറ്റിലുകളും നേടി. മിസ്സിസ് ഇന്ത്യ, മിസ്സിസ് ഇന്ത്യ ഫിറ്റ്നെസ്, മിസ്സിസ് ഇന്ത്യ ഗ്രേഷ്യസ്, മിസ്സിസ് ഇന്ത്യ ഗ്ലോബൽ, മിസ്സിസ് ഇന്ത്യ ഓവർസീസ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായിരുന്നു മത്സരം.

കഠിനമായ ഓഡിഷനുകൾക്കും പരിശീലന സെഷനുകൾക്കും ശേഷം, ഒടുവിൽ രാജ്യത്തൊട്ടാകെയുള്ള 32 മത്സരാർത്ഥികളുമായി നവംബർ 30 ന് ഗ്രാൻഡ് ഫൈനലിൽ മത്സരം ഡൽഹിയിൽ നടന്നു. ചെങ്ങന്നൂർ കല്ലിശ്ശേരി മഴുക്കീർ കുറ്റിക്കാട്ടിൽ റോബിൻ ജോസിന്റെ ഭാര്യയും റാന്നി മേലേൽ പ്രൊഫ. റോയി മേലേലിന്റെ (സെന്റ് തോമസ് കോളേജ് മുൻ പ്രിൻസിപ്പിൾ ) മകളുമാണ്. 

വാർത്ത: നിബു വെള്ളവന്താനം
ഏഞ്ചല മേലേൽ മിസ്സിസ് ഇന്ത്യ ഗ്ലോബൽ വിജയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക