Image

ഇന്ന്‌ 64 ചിത്രങ്ങള്‍; ഗൂട്ടാറാസിന്റെ `വേര്‍ഡിക്‌റ്റും'`കാന്തന്‍ ദി ലവര്‍ ഓഫ്‌ കളര്‍'

Published on 07 December, 2019
ഇന്ന്‌ 64 ചിത്രങ്ങള്‍; ഗൂട്ടാറാസിന്റെ `വേര്‍ഡിക്‌റ്റും'`കാന്തന്‍ ദി ലവര്‍ ഓഫ്‌ കളര്‍'


രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിനമായ ശനിയാഴ്‌ച ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 64 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 

ഇതില്‍ ലോക സിനിമാ വിഭാഗങ്ങളിലെ 18 ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്‍ശനമാണ്‌. ഇരിയ ഗോംസ്‌ കോന്‍ചിരോ സംവിധാനം ചെയ്‌ത ബിഫോര്‍ ഒബ്‌ളിവിയന്‍, ആന്യ മുര്‍മാന്‍ സംവിധാനം ചെയ്‌ത അണ്‍ ഇന്റര്‍സഡ്‌ എന്നീ ചിത്രങ്ങളുടെ ലോകത്തിലെ ആദ്യ പ്രദര്‍ശനവുമാണ്‌.

ജോര്‍ജ്‌ ഹോര്‍ഹെ സംവിധാനം ചെയ്‌ത `ബാക്‌ ടു മരക്കാന' കരോലിനിസ്‌ കോപ്പിനിസ്‌ സംവിധാനം ചെയ്‌ത നോവ ലിറ്റുവാനിയ എന്നീ ചിത്രങ്ങള്‍ ഏഷ്യന്‍ പ്രിമിയര്‍ ആയാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്‌ത `നോ ഫാദേഴ്‌സ്‌ ഇന്‍ കാശ്‌മീര്‍' , പെമ സെഡന്‍ സംവിധാനം ചെയ്‌ത ഡ്വല്ലിങ്ങ്‌ ഇന്‍ ദി ഫ്യൂച്ചന്‍ മൗണ്ടന്‍, ഡെസ്‌പൈറ്റ്‌ ദി ഫോഗ്‌, എ ഡാര്‍ക്ക്‌ മാന്‍ തുടങ്ങിയവയാണ്‌ മറ്റു ചിത്രങ്ങള്‍.

,ഷെറീഫ്‌ സി സംവിധാനം ചെയ്‌ത `കാന്തന്‍, ദി ലവര്‍ ഓഫ്‌ കളര്‍' എന്ന ചിത്രവും ഇന്ന്‌ കലൈഡോസ്‌കോപ്പില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. 

ലോക സിനിമാ വിഭാഗത്തില്‍ ഇന്നു പ്രദര്‍ശിപ്പിക്കുന്ന `ഗുട്ടാറസിന്റെ `വേര്‍ഡിക്‌റ്റ്‌' എന്ന ചിത്രം ഇക്കൊല്ലത്തെ വെനീസ്‌ ചലച്ചിത്ര മേളയില്‍ സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയിട്ടുണ്ട്‌. 
ഇന്ന്‌ 64 ചിത്രങ്ങള്‍; ഗൂട്ടാറാസിന്റെ `വേര്‍ഡിക്‌റ്റും'`കാന്തന്‍ ദി ലവര്‍ ഓഫ്‌ കളര്‍'ഇന്ന്‌ 64 ചിത്രങ്ങള്‍; ഗൂട്ടാറാസിന്റെ `വേര്‍ഡിക്‌റ്റും'`കാന്തന്‍ ദി ലവര്‍ ഓഫ്‌ കളര്‍'ഇന്ന്‌ 64 ചിത്രങ്ങള്‍; ഗൂട്ടാറാസിന്റെ `വേര്‍ഡിക്‌റ്റും'`കാന്തന്‍ ദി ലവര്‍ ഓഫ്‌ കളര്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക