Image

ഫിലാസ്‌ ചൈല്‍ഡ്‌: ആദ്യ മത്സര ചിത്രം

Published on 07 December, 2019
ഫിലാസ്‌ ചൈല്‍ഡ്‌: ആദ്യ മത്സര ചിത്രം
രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലെ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ന്‌ ആരംഭിക്കും.പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ മൂന്നും ധന്യ തിയേറ്ററില്‍ ഒരു ചിത്രവുമാണ്‌ ഇന്ന്‌ പ്രദര്‍ശനത്തിനുള്ളത്‌.

വെള്ളക്കാരനായ അനാഥ ബാലനെ എടുത്തു വളര്‍ത്തുന്ന കറുത്ത വര്‍ഗ്ഗക്കാരിയുടെ ജീവിതം പ്രമേയമാക്കിയ ബ്രെറ്റ്‌ മൈക്കല്‍ ഇന്നസ്‌ ചിത്രം ഫിലാസ്‌ ചൈല്‍ഡ്‌, അലന്‍ ഡെബര്‍ട്ടന്‍ സംവിധാനം ചെയ്‌ത ബ്രസീലിയന്‍ ചിത്രം പാകെരറ്റ്‌, സിനിമാ ഓപ്പറേറ്ററുടെ കഥ പറയുന്ന ജോസ്‌ മരിയ കാബ്രലിന്റെ ദി പ്രൊജക്ഷനിസ്റ്റ്‌ തുടങ്ങിയവയാണ്‌ ആദ്യ ദിവസം ടാഗോറില്‍ പ്രദര്‍ശിപ്പിക്കുക.

ധന്യ തിയേറ്ററില്‍ വൈകീട്ട്‌ 3 ന്‌ ജാപ്പനിസ്‌ സംവിധായകനായ ജോ ഓഡഗിരിയുടെ ദേ സേ നത്തിംങ്‌ സ്‌റ്റേയ്‌സ്‌ ദി സെയിം എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.ഒരു അനാഥ പെണ്‍കുട്ടിയുടെ കടന്നുവരവോടെ ടോയ്‌ച്ചി എന്ന കടത്തുകാരന്റെ ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളാണ്‌ ചിത്രത്തിന്റെ പ്രമേയം.

ഫിലാസ്‌ ചൈല്‍ഡ്‌: ആദ്യ മത്സര ചിത്രം
ഫിലാസ്‌ ചൈല്‍ഡ്‌: ആദ്യ മത്സര ചിത്രം
ഫിലാസ്‌ ചൈല്‍ഡ്‌: ആദ്യ മത്സര ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക