Image

ഇന്‍ കോണ്‍വര്‍സേഷന്‍ വിത്തില്‍ ഖൈരി ബെഷാറയും റസൂല്‍ പൂക്കുട്ടിയും

Published on 07 December, 2019
ഇന്‍ കോണ്‍വര്‍സേഷന്‍ വിത്തില്‍  ഖൈരി ബെഷാറയും റസൂല്‍ പൂക്കുട്ടിയും
രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രതിഭകളുടെ സംഗമ വേദിയായ `ഇന്‍ കോണ്‍വര്‍സേഷന്‍ വിത്തി'ല്‍ ഇന്ന്‌ പ്രശസ്‌ത ഈജിപ്‌ഷ്യന്‍ സംവിധായകനായ ഖൈരി ബെഷാറയും ശബ്ദ മിശ്രണത്തിലൂടെ
ഓസ്‌കാര്‍ നേടിയ മലയാളിറസൂല്‍ പൂക്കുട്ടിയും പങ്കെടുക്കും.ടാഗോര്‍ തിയേറ്ററില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഉച്ചക്ക്‌ 2:30 മുതല്‍ 3:30 വരെയാണ്‌ പരിപാടി .

ഈജിപ്‌ഷ്യന്‍ ചലച്ചിത്ര ലോകത്ത്‌ റിയലിസ്റ്റിക്‌ സിനിമകള്‍ക്ക്‌ പുതിയ മാനം നല്‍കിയ ഖൈരി ബെഷാറയുടെ `മൂണ്‍ഡോഗ്‌' എന്ന ഡോക്യൂ-ഫിക്ഷന്‍ ചിത്രം മേളയില്‍ ജൂറി വിഭാഗത്തില്‍ പ്രദര്‍ശി പ്പിക്കുന്നുണ്ട്‌.

ചലച്ചിത്ര നിര്‍മ്മാതാവായ ഷായ്‌ ഹെറെഡിയ എഴുത്തുകാരന്‍ രുചിര്‍ ജോഷി തുടങ്ങിവര്‍ എട്ടാം തീയതിയും ഒന്‍പതിന്‌ ഉര്‍വശി പുരസ്‌കാരം നേടിയ നടി ശാരദയും ചലച്ചിത്ര അക്കാദമി ചെയര്‍ പേഴ്‌സണ്‍ ബീനാ പോളും പങ്കെടുക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക