Image

ബാബരി വിധി: പ്രഭാത്​ പട്​നായികിന്‍െറ നേതൃത്വത്തില്‍ 48 ആക്​ടിവിസ്​റ്റുകള്‍ സുപ്രീംകോടതിയിലേക്ക്​

Published on 07 December, 2019
ബാബരി വിധി: പ്രഭാത്​ പട്​നായികിന്‍െറ നേതൃത്വത്തില്‍ 48 ആക്​ടിവിസ്​റ്റുകള്‍ സുപ്രീംകോടതിയിലേക്ക്​

ന്യൂഡല്‍ഹി: ബാബരി കേസിലെ സുപ്രീംകോടതി വിധിക്കെതിരെ പ്രഭാത്​ പട്​നായിക്കിന്‍െറ നേതൃത്വത്തില്‍ ആക്​ടിവിസ്​റ്റുകളും വിദ്യാഭ്യാസ പ്രവര്‍ത്തകരും സുപ്രീംകോടതിയിലേക്ക്​. ഡിസംബര്‍ ഒമ്ബതിന്​ ഇതുമായി ബന്ധപ്പെട്ട ഹരജി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്ന്​ മുന്‍ ഐ.എ.എസ്​ ഓഫിസര്‍ ഹര്‍ഷ്​ മാന്ദേര്‍ പറഞ്ഞു.


സുപ്രീംകോടതിയുടെ ഫുള്‍ബെഞ്ച്​ ഹരജി പരിഗണിക്കണമെന്നാണ്​ പ്രധാന ആവശ്യം. ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്​, എഴുത്തുകാരന്‍ ഫരാഹ്​ നഖ്​വി, സോഷ്യോളജിസ്​റ്റ്​ നന്ദിനി സുന്ദര്‍, ആക്​ടിവിസ്​റ്റ്​ ശബ്​നം ഹാഷ്​മി, ശാസ്​ത്രജ്ഞന്‍ ഗൗതര്‍ റാസ, എഴുത്തുകാരന്‍ നതാഷ ബാദ്​വാര്‍, ആക്​ടിവിസ്​റ്റ്​ അക്ഷര്‍ പ​ട്ടേല്‍, സാമ്ബത്തികശാസ്​ത്രജ്ഞന്‍ ജയന്ത്​ ഗോഷ്​, ചരിത്രകാരന്‍ തനിക സര്‍ക്കാര്‍ എന്നിവരെല്ലാം ഹരജി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു​.


ബാബരി കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കികൊണ്ടാണ്​ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്​​. കേസിലെ കക്ഷിയായ മുസ്​ലിം വിഭാഗത്തിന്​ അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ ഭൂമി നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക