Image

ഉന്നാവോ: മകളുടെ മേല്‍ പെട്രോളൊഴിച്ച്‌ പ്രതിഷേധിച്ച അമ്മ കസ്റ്റഡിയില്‍

Published on 07 December, 2019
ഉന്നാവോ: മകളുടെ മേല്‍ പെട്രോളൊഴിച്ച്‌ പ്രതിഷേധിച്ച അമ്മ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഉന്നാവയിലെ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ നടന്ന പ്രതിഷേധത്തിനിടെ ആറ്‌ വയസുകാരിയായ മകളുടെ മേല്‍ പെട്രോളൊഴിച്ച അമ്മ കസ്റ്റഡിയില്‍. പെണ്‍കുട്ടി ചികിത്സയിലുണ്ടായിരുന്ന ഡല്‍ഹിയിലെ സഫ്‌ദര്‍ ജങ്‌ ആശുപത്രിക്ക്‌ മുന്നിലായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിനിടെ കുപ്പിയില്‍ കൊണ്ടുവന്ന പെട്രോള്‍ ഇവര്‍ മകളുടെ ദേഹത്ത്‌ ഒഴിക്കുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവരും പൊലീസും ചേര്‍ന്ന്‌ ഇവരെ ഉടന്‍ പിടിച്ചുമാറ്റി. പെണ്‍കുട്ടിയെ അടിയന്തിര ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യു.പിയിലെ ഉന്നാവയില്‍ കൂട്ടബലാത്സംഗത്തിന്‌ പരാതി നല്‍കിയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികളാണ്‌ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയത്‌. ഗുരുതര പൊള്ളലേറ്റ പെണ്‍കുട്ടി വെള്ളിയാഴ്‌ച രാത്രി മരിച്ചിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധം ഉയരുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക