Image

റോഡ്‌ പൊളിഞ്ഞാല്‍ എഞ്ചിനിയര്‍മാര്‍ക്കെതിരെ നടപടി എടുക്കും; ഹൈക്കോടതി

Published on 07 December, 2019
റോഡ്‌ പൊളിഞ്ഞാല്‍ എഞ്ചിനിയര്‍മാര്‍ക്കെതിരെ നടപടി എടുക്കും; ഹൈക്കോടതി
സംസ്ഥാനത്ത്‌ റോഡുകള്‍ പൊളിഞ്ഞാല്‍ ഉത്തരവാദികളായ എഞ്ചിനിയര്‍മാര്‍ക്ക്‌ നേരെ നടപടി സ്വീകരിക്കുമെന്ന്‌ ഹൈക്കോടതി. മുന്‍പും ഇത്‌ സംബന്ധിച്ച്‌ ഉത്തരവിറക്കിയിട്ടുള്ളതായി ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ്‌ ഹൈക്കോടതിയുടെ പരാമര്‍ശം.

അതേസമയം, നഗരത്തിലെ ഭൂരിഭാഗം റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി കൊച്ചി നഗരസഭ ഹൈക്കോടതിയെ അറിയിച്ചു. ശേഷിക്കുന്നവ രണ്ടാഴ്‌ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും നഗരസഭ അറിയിച്ചു.

കലൂര്‍ റോഡിന്റെ സ്ഥിതി വളരെ മോശമാണെന്നും ദേശീയപാത 17ല്‍ നിറയെ കുണ്ടു കുഴിയുമാണെന്നും മറ്റു ഹര്‍ജികള്‍ പരിഗണിക്കവേ ജഡ്‌ജിമാര്‍ ചൂണ്ടിക്കാട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക