Image

മെഡിക്കല്‍ കോളജ്‌ ആശുപത്രി കെട്ടിടത്തില്‍ നിന്ന്‌ രോഗി ചാടി മരിച്ചു

Published on 07 December, 2019
മെഡിക്കല്‍ കോളജ്‌ ആശുപത്രി കെട്ടിടത്തില്‍ നിന്ന്‌ രോഗി ചാടി മരിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ്‌ കെഎച്ച്‌ആര്‍ഡബ്ല്യുഎസ്‌ പേ വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു.

 ശ്രീകാര്യം കല്ലമ്‌ബള്ളി സ്വദേശി ജോര്‍ജ്‌ (59) ആണ്‌ മരിച്ചത്‌. ഇയാള്‍ മനോരോഗത്തിന്‌ 506-ാം നമ്‌ബര്‍ മുറിയില്‍ ചികിത്സയിലായിരുന്നു. ഇന്ന്‌ രാവിലെ ആറോടെ കൂട്ടിരിപ്പുകാരനായ ഹോംനേഴ്‌സ്‌ ബ്ലഡ്‌ റിസള്‍ട്ട്‌ വാങ്ങാന്‍ പോയപ്പോളാണ്‌ സംഭവം.

കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നാണ്‌ ഇയാള്‍ ചാടിയത്‌. പേ വാര്‍ഡിനും മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിനും ഇടയിലുള്ള ഇടവഴിയിലാണ്‌ വീണത്‌. വീഴ്‌ചയില്‍ തലയ്‌ക്ക്‌ സാരമായി പരിക്കേറ്റിരുന്നു. ഉടനെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക