Image

ഉന്നാവ്: പൊള്ളലേറ്റ യുവതി മരിച്ചു, എസ്.ഐ.ടി അന്വേഷിക്കും

Published on 06 December, 2019
ഉന്നാവ്: പൊള്ളലേറ്റ യുവതി മരിച്ചു, എസ്.ഐ.ടി അന്വേഷിക്കും
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികളുള്‍പ്പെട്ട സംഘം തീകൊളുത്തിയ യുവതി മരിച്ചു. 23 വയസ്സുള്ള യുവതി ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ട് 11.40ഓടെയാണ് മരിച്ചതെന്ന് ആശുപത്രിയിലെ പൊള്ളല്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം തലവന്‍ ഡോ. ഷലാബ് കുമാര്‍ പറഞ്ഞു. 90 ശതമാനം പൊള്ളലേറ്റ യുവതിയെ വെന്റിലേറ്ററിലാക്കിയിരുന്നു.

പ്രത്യേക തീവ്രപരിചരണവിഭാഗം ഒരുക്കുകയും ചെയ്തിരുന്നു. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി റായ്ബറേലിയിലെ കോടതിയിലേക്കു പോകുന്നവഴിയാണ് വീടിനടുത്തുവെച്ച് അഞ്ചംഗസംഘം യുവതിയെ ആക്രമിച്ചു തീകൊളുത്തിയത്. ഇവരില്‍ രണ്ടുപേര്‍ ഇവരെ ബലാത്സംഗംചെയ്ത കേസിലെ പ്രതികളാണ്.

യുവതിയെ തീകൊളുത്തിയ കേസ് അന്വേഷിക്കുന്നതിനായി ഉന്നാവ് എ.എസ്.പി. വിനോദ് പാണ്ഡെ തലവനായി അഞ്ചുപേരടങ്ങുന്ന പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി.) രൂപവത്കരിച്ചതായി ലഖ്‌നൗ ഡിവിഷണല്‍ കമ്മിഷണര്‍ മുകേഷ് മേശ്രാം പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ചതിനുശേഷമാണ് എസ്.ഐ.ടി. രൂപവത്കരിച്ചതെന്നും റിപ്പോര്‍ട്ട് വൈകാതെ സര്‍ക്കാരിനു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക