image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

അര്‍ദ്ധരാത്രിയെ ഭയപ്പെടുന്ന ജനതയും, രാവിനെ ഇഷ്ടപ്പെടുന്ന ഭരണകൂടവും (ബ്‌ളസന്‍ ഹൂസ്റ്റന്‍)

EMALAYALEE SPECIAL 06-Dec-2019
EMALAYALEE SPECIAL 06-Dec-2019
Share
image
അര്‍ദ്ധരാത്രിയെ ഭയപ്പെടുന്ന ജനതയാണ് ഇന്ത്യയിലേതെന്ന് ഇപ്പോള്‍ പറയേണ്ട അവസ്ഥയാണ്. എന്നാല്‍ നേരെ മറിച്ചാണ് ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക്, അവര്‍ അര്‍ദ്ധരാത്രിയെ ഇഷ്ടപ്പെടുന്നവരാണ്. ജനങ്ങള്‍ ഉറങ്ങുമ്പോള്‍ ജനത്തെ അടിച്ചമര്‍ത്താനുള്ള നിയമ നിര്‍മ്മാണത്തിനും ഭരണഘടനയെ ഇരുട്ടിന്റെ മറവില്‍ വളച്ചൊടിക്കാനും കഴി യുന്നതുകൊണ്ടാണ് ജനാധിപത്യ ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ അര്‍ദ്ധരാത്രി ഇഷ്ടപ്പെടുന്നത്. സ്വതന്ത്ര ഇന്ത്യയ്ക്ക് മുന്‍പ് ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരും അര്‍ദ്ധരാത്രിയെ ഇഷ്ടപ്പെട്ടിരുന്നുയെന്നു വേണം കരുതാന്‍. അതുകൊണ്ടായിരിക്കാം പകല്‍ സ്വാതന്ത്ര്യം നല്‍കാതെ രാത്രിയില്‍ സ്വാതന്ത്ര്യം നല്‍കിയത്. സ്വാതന്ത്ര്യമെന്ന ഇന്ത്യന്‍ ജനതയുടെ ആവശ്യത്തിനു മുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്ന കാഴ്ച ഇന്ത്യന്‍ ജനത കാണരുതെന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന് നിര്‍ബന്ധമുണ്ടായിരുന്നുയെന്നു വേണം അതിനെ കരുതാന്‍. അരമനയിലെ രഹസ്യം അങ്ങാടി പാട്ടാണെന്നതുപോലെ മറ്റൊരു രഹസ്യവും അതില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇന്ത്യാ പാക്ക് അതിര്‍ത്തി നിര്‍ണ്ണയിച്ച് റാഡ് ക്ലീഫ് താന്‍ ഇന്ത്യ വിട്ടതിനുശേഷമെ സ്വാതന്ത്ര്യം ഇന്ത്യയ്ക്ക് നല്‍കാവു യെന്ന് നിര്‍ദ്ദേശിച്ചുവത്രേ. കാരണം ഇന്ത്യന്‍ ജനതയുടെ പ്രതിഷേധം എത്ര വലുതാകുമെന്ന് അദ്ദേഹത്തിന് ഊഹമുണ്ടായിരുന്നു. അദ്ദേഹം ഇന്ത്യ വിട്ടത് അര്‍ദ്ധരാത്രിയിലായിരുന്ന ത്രെ.
   
സ്വതന്ത്ര ഇന്ത്യയില്‍ അര്‍ദ്ധരാത്രികള്‍ പലതും ഭരണകര്‍ത്താക്കള്‍ക്ക് ഹരവും ജനങ്ങള്‍ക്ക് ഭയവുമായിരുന്നുയെന്നുവേണം പറയാന്‍. ഇന്ദി രാഗാന്ധിയുടെ അടിയന്തരാ വസ്ഥയെന്ന ദുരവസ്ഥയും ഒ രു അര്‍ദ്ധരാത്രിയില്‍ ജനം ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു. അര്‍ദ്ധരാത്രിയെ ജനം ഭയപ്പെടാന്‍ തുടങ്ങിയതും അന്നു മുതല്‍ക്കാണെന്ന് പറയാം. അടി യന്തരാവസ്ഥയെന്താണെന്നും അതിന്റെ ദൂഷ്യഫലങ്ങള്‍ എ ന്താണെന്നും ഇന്ത്യന്‍ ജനത അറിയുന്നതും അനുഭവിച്ചതും ആ അര്‍ദ്ധരാത്രിയ്ക്കുശേഷ മായിരുന്നു. രാത്രിയില്‍ കിടന്നുറങ്ങിയ ജനം രാവിലെ ഉണര്‍ന്നത് അടിച്ചമര്‍ത്തപ്പെട്ടവരായിട്ടായിരുന്നു എന്നുവേണം പറയാന്‍. സ്വതന്ത്രമായി കിടന്നു റങ്ങിയ ജനം രാവിലെ ഉണര്‍ന്നപ്പോഴാണ് അറിയുന്നത് തങ്ങള്‍ അപ്രഖ്യാപിത അടിമച്ചങ്ങലകൊണ്ട് വരിഞ്ഞുമുറുക്കിയിരിക്കുകയാണെന്ന്.       
   
ബ്രിട്ടീഷ് അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ മധുരം നുണഞ്ഞു തീരുന്നതിനു മുന്‍പ് അടിയന്തരാവസ്ഥയെന്ന അടിമച്ചങ്ങലകള്‍കൊണ്ട് വീണ്ടും അടിമത്വം ഏല്‍ക്കേണ്ടി വന്ന ഗതികേടാണ് അന്ന് ഇന്ത്യന്‍ ജനതയ് ക്കുമേല്‍ അനുഭവിക്കേണ്ടി വന്നത്. അതും ഇന്ത്യന്‍ ഭര ണാധികാരികളില്‍ നിന്ന്. എന്നാല്‍ അടിയന്തരാവസ്ഥ ഇ ന്ത്യയില്‍ നടപ്പാക്കുന്നുയെന്ന് അറിയാന്‍ ഭാഗ്യം ലഭിച്ചവര്‍ ഇന്ദിരയ്‌ക്കൊപ്പമുണ്ടായിരുന്ന ചുരുക്കം ചിലര്‍ മാത്രമായി രുന്നു. സ്വാമി ധീരേന്ദ്ര ബ്രഹ്മചാരി സഞ്ജയ് ഗാന്ധി, ആര്‍.കെ. ധവാന്‍ അങ്ങനെ വിരലിലെണ്ണാവുന്നവര്‍ മാത്രം.
   
ഇന്ത്യയില്‍ നടന്ന ഏറ്റവും സുപ്രധാനമായ ഒരു നടപടിക്രമം ആദ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതു കേന്ദ്രമന്ത്രിസഭയിലാണെങ്കിലും അവരതറി യുന്നത് പിറ്റെ ദിവസം ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തയില്‍ക്കൂടിയായിരുന്നു. അതിനും കാരണമുണ്ട് ഹിന്ദു പത്രത്തി ല്‍ മാത്രമേ ആ വാര്‍ത്ത വന്നി രുന്നുള്ളു. അന്ന് ഇന്ദിരാഗാ ന്ധിയുടെ മുഖപത്രമായിരുന്നു ഹിന്ദു. അപ്പോള്‍ ഇന്ത്യയില്‍ ഹിന്ദു പത്രമൊഴികെ ആരും ആ വിവരം അറിഞ്ഞിരുന്നില്ലാ യെന്നതായിരുന്നു അന്ന് ഇന്ത്യ യിലെ മാധ്യമങ്ങള്‍ക്ക് സംഭവിച്ചത്. അന്ന് പകല്‍ തുടങ്ങുമ്പോള്‍ മുതല്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടത് സെന്‍സറിംഗ് എന്ന പൂട്ടു കൊണ്ടായിരുന്നതുകൊണ്ട് അടിയന്തരാവസ്ഥ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയതു മാത്രമെ വാര്‍ത്തയായി പുറത്തുവിടാന്‍ മറ്റു മാധ്യമങ്ങള്‍ക്ക് പിറ്റെ ദിവസം കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ ഇന്ത്യയിലെ നിയമം ബാധകമാകാതിരുന്ന ബി.ബി.സി.ക്ക് അതിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടാന്‍ കഴിഞ്ഞതുകൊണ്ട് അതില്‍ക്കൂടി ഇന്ത്യന്‍ ജനതക്ക് അതിന്റെ രൂക്ഷവശങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. പിന്നീട് ഇന്ത്യന്‍ ജനത കണ്ടത് കരിനിയമത്തിന്റെ അടിച്ചമര്‍ ത്തലുകള്‍ ആയിരുന്നു. ഇന്നും അടിയന്തരാവസ്ഥ എന്ന് കേള്‍ക്കുമ്പോള്‍ അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിച്ചവര്‍ക്ക് ഭയപ്പാടുണ്ടെന്നു തന്നെ പറ യാം. ഇനിയൊരിക്കലും അടിയന്തരാവസ്ഥ വേണ്ടായെന്ന് ഇന്ത്യന്‍ ജനത ഉറക്കെ പറഞ്ഞ തും അതുകൊണ്ടാണ്.

അടിയന്തരവാസ്ഥയ്ക്ക് ഒപ്പിട്ട രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദ് പോലും താന്‍ ഒപ്പിട്ട ഉത്തരവ് അടിയന്തരാവസ്ഥ ന ടപ്പാക്കികൊണ്ടുള്ള പേപ്പറിലാ യിരുന്നുയെന്ന് അറിയുന്നതു പോലെ പിറ്റെ ദിവസത്തെ വാര്‍ത്തിയില്‍ക്കൂടിയായിരുന്നു എന്നുപോലും പറയപ്പെട്ടിരുന്നു. എന്തായിരുന്നാലും അടിയന്തരാവസ്ഥ ഇന്ത്യയുടെ കറുത്ത ദിനങ്ങളായിരുന്നുയെന്നു തന്നെ പറയാം.
   
ഖാലിസ്ഥാന്‍ മുദ്രാ വാക്യവുമായി ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള തീ വ്രവാദികള്‍ ഒളിപ്പോരു നടത്തി യ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നിന്ന് അവരെ ഒഴിപ്പിച്ച് തീവ്ര വാദികളെ ഉന്മൂലനം ചെയ്യാന്‍ പട്ടാളത്തെ അയച്ചുകൊണ്ട് ഉത്തരവിറക്കിയതും ഒരു അ ര്‍ദ്ധരാത്രിയിലായിരുന്നു. അന്നത്തെ രാഷ്ട്രപതി ഗ്യാനി സെയില്‍സിംങ് പ്രധാനമന്ത്രി ഇന്ദി ര നല്‍കിയ ഉത്തരവ് വായി ച്ചുപോലും നോക്കാതെ ഒപ്പിടുകയാണെന്ന് അങ്ങാടിപ്പാട്ടായിരുന്നു. തീവ്രവാദികളെ ഉന്മൂലനം ചെയ്യുകയെന്ന മഹത്തായ ഉദ്ദേശം അതിനു പിന്നി ലുണ്ടായിരുന്നെങ്കിലും അത് സിക്ക് മതവികാരത്തെ വൃണ പ്പെടുത്തിയെന്നതായിരുന്നു ഒരു വിമര്‍ശനം. പട്ടാളം തീവ്രവാദികളെ അടിച്ചമര്‍ത്തിയപ്പോള്‍ സാധാരണക്കാരായ ജനങ്ങളെയും സുവര്‍ണ്ണക്ഷേ ത്രത്തിന്റെ പരിപാവനതയേ യും ഹനിച്ചുയെന്നാണ് പറയപ്പെടുന്നത്. അതിന്റെ പ്രായ ശ്ചിത്തമായി പിന്നീട് ആഭ്യന്ത രമന്ത്രിയായിരുന്നു ഭൂട്ടാ സിം ങ്ങിനെക്കൊണ്ട് സിക്കു ക്ഷേത്രത്തിലെ ചെരുപ്പുകള്‍ തുടപ്പിക്കുക വരെ ചെയ്തത് ഏറെ വിവാദമായിരുന്നു.

അതിനേക്കാളുമൊക്കെ ഉപരി നിരപരാധികളായിരുന്ന നിരവധി ആളുകളുടെ ജീവനും ജീവിതവുമെടുത്ത ഗുജറാത്ത് കലാപത്തിന് കലാപകാരികള്‍ക്ക് ഭരണകൂടം മൗനാ നുവാദം നല്‍കിയത് ഒരു രാത്രിയിലായിരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കലാപം നടന്ന രാത്രിയില്‍ അത് അടി ച്ചമര്‍ത്താന്‍ സേനയെ ഇറക്കാ തെ ഭരണാധികാരികള്‍ മൗനം പാലിച്ചത് രാത്രിയില്‍ ഉറങ്ങി പ്പോയിയെന്ന കാരണത്താലാ യിരുന്നു. ഗുജറാത്തിലെ സാധാരണക്കാരായ ജനങ്ങള്‍ ഇന്നും ഭയപ്പാടോടെ ഓര്‍ക്കു ന്ന സംഭവമാണ് ഭരണാധികാ രികളുടെ മൗനാനുവാദത്തോ ടുകൂടി രാത്രിയില്‍ അരങ്ങേ റിയ ഗുജറാത്ത് കലാപം. നി യമത്തേയും നിയമ വ്യവസ്ഥയേയും നോക്കുകുത്തിയാക്കിയതായിരുന്നു അര്‍ദ്ധരാത്രിയു ടെ മറവില്‍ നടന്ന ആ കലാ പം.
   
അതിനുശേഷം ഭാരതത്തിലെ ജനത ഒന്നടങ്കം നേരിട്ട കഷ്ടതയെന്ന് വിശേ ഷിപ്പിക്കാവുന്ന നോട്ടുനിരോ ധനവും ഒരു അര്‍ദ്ധരാത്രിയി ലായിരുന്നു. കഷ്ടപ്പെട്ട് സ്വരൂ പിച്ചുണ്ടാക്കിയ നോട്ടുകളെല്ലാം നേരം വെളുത്തപ്പോള്‍ കടലാ സിന്റെ വിലപോലുമില്ലാതായ ഒരു ദുരന്തമായിരുന്നു നോട്ടു നിരോധനമെന്ന അര്‍ദ്ധരാത്രി യിലെ അത്ഭുതം. കള്ളപ്പണം കണ്ടുപിടിക്കാന്‍ കണ്ടുപിടിച്ച നോട്ടുനിരോധനം ജനത്തെ എത്രമാത്രം ദ്രോഹിച്ചുയെന്ന് അതനുഭവിച്ചവര്‍ക്കെ അറിയൂ. നോട്ടുനിരോധനം എന്ന് കേള്‍ക്കുമ്പോള്‍ ഇന്നും ഭയപ്പാടോടു കൂടി മാത്രമെ അത് ശ്രവിക്കൂ യെന്ന് പറയുമ്പോള്‍ അത് എത്രമാത്രമെന്ന് അറിയാം.
   
അര്‍ദ്ധരാത്രിയുടെ മറവില്‍ മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശക്കിയെറി യാന്‍ ബി.ജെ.പി.യും കേന്ദ്ര വും ശ്രമിച്ചതാണ് അതിന്റെ ഒടുവിലത്തെ ഉദാഹരണം. രാ ഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയ മഹാരാഷ്ട്രയില്‍ അത് പിന്‍ വലിച്ച് സംസ്ഥാനത്ത് മുഖ്യ മന്ത്രിയെ സത്യപ്രതിജ്ഞ ചെ യ്യിക്കാന്‍ തന്ത്രങ്ങള്‍ മെന ഞ്ഞതായും അര്‍ദ്ധരാത്രിയില്‍ എന്നത് ഏറെ വിരോധാഭാസം തന്നെ. രാഷ്ട്രപതി ഭരണം പി ന്‍വലിക്കാന്‍ തീരുമാനമെടു ക്കേണ്ട കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങള്‍ തങ്ങളുടെ തീരുമാ നമറിയുന്നത് അടിയന്തരാവ സ്ഥയിലെ മന്ത്രിസഭാംഗങ്ങള്‍ അറിഞ്ഞപോലെ നേരം പുല ര്‍ന്നപ്പോള്‍ മാത്രമാണ്.
   
അങ്ങനെ അര്‍ദ്ധരാ ത്രികള്‍ ഇന്ത്യയില്‍ പല സം ഭവവികാസങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ജനാധിപത്യവിരുദ്ധ പ്രവര്‍ത്തികളെല്ലാം നട ത്താന്‍ ഇന്ത്യയിലെ ഭരണാ ധികാരികള്‍ എടുക്കുന്നത് അര്‍ദ്ധരാത്രിയാണെങ്കില്‍ അ തിന്റെ രഹസ്യമെന്താണ്. ഒരു കാര്യം ഉറപ്പിച്ചു പറയാം വെ ളിച്ചത്തു ചെയ്യാന്‍ മടിക്കുന്നവര്‍ക്ക് രാത്രി ഒരു അനുഗ്രഹമാണ്. ഗാഢനിദ്രയില്‍ നിന്ന് ജനം ഉണര്‍ന്നെഴുന്നേല്‍ക്കു മ്പോഴേക്കും തങ്ങള്‍ക്ക് തങ്ങ ളുടെ ലക്ഷ്യം നിറവേറ്റാന്‍ കഴിഞ്ഞിരിക്കും. അപ്പോഴേ ക്കും അവരുടെ പ്രതികരണശേ ഷിക്ക് ശക്തി കുറയും. ഇനി യും രാത്രികള്‍ ഉള്ളതുകൊ ണ്ടും ഭരണഘടനയും ജനദ്രോ ഹ പ്രവര്‍ത്തികള്‍ ചെയ്യാന്‍ മടിയില്ലാത്ത വ്യക്തികള്‍ ഭരണ ചക്രം തിരിക്കുമ്പോഴും അര്‍ദ്ധ രാത്രിയില്‍ ഇതുപോലെ പല പ്രവര്‍ത്തികളും അവരില്‍ നിന്നുണ്ടാകാം.
   
ജനം പ്രതികരിക്കാത്ത കാലത്തോളം ഈ പ്രവര്‍ത്തികള്‍ നടന്നു കൊണ്ടേയിരിക്കും. അടിയന്ത രാവസ്ഥയ്ക്കുശേഷം ഇന്ത്യയില്‍ വീണ്ടും അടിയന്തരാവസ്ഥ വരാതിരിക്കാന്‍ കാരണം ഇന്ദിരാഗാന്ധിയ്ക്കും കോണ്‍ ഗ്രസ്സിനും അതിനുശേഷം ജനം നല്‍കിയ പ്രഹരമായിരുന്നു. അടിയന്തരാവസ്ഥക്കുശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പരാജയത്തി ന്റെ പടുകുഴിയില്‍ എറിഞ്ഞു കൊണ്ട് ജനം പ്രതികരിച്ചപ്പോള്‍ ഇന്ദിരപോലും അതില്‍ കട പുഴകി വീണു. വീണ്ടും അവര്‍ അധികാരത്തില്‍ വന്നത് ജനത ഗവണ്‍മെന്റിന്റെ തമ്മില്‍ തല്ലു മാത്രമാണ്. പിന്നീട് വന്ന സര്‍ ക്കാരുകളൊന്നും അടിയന്തരാവസ്ഥയെക്കുറിച്ച് ചിന്തിക്കാ ത്തത് ആ പ്രഹരം ഭയന്നിട്ടെ ന്നതു ഒരു വസ്തുതയാണ്.
   
എന്നാല്‍ അത്തര ത്തിലൊരു പ്രഹരം മറ്റൊരര്‍ദ്ധരാത്രിയുടെ ശില്‍പികള്‍ക്ക് ജനം കൊടുക്കാത്തതുകൊണ്ട് ഈ പ്രവര്‍ത്തി തുടര്‍ന്നുകൊ ണ്ടേയിരിക്കുന്നു. ജനാധിപത്യത്തെ വളച്ചൊടിക്കുകയും ജനാധിപത്യ മര്യാദകളെ ചവിട്ടിമെ തിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ എത്ര നടന്നിട്ടും ജനം വീണ്ടും അധികാരത്തിലെത്തിച്ചാല്‍ അവര്‍ക്ക് അതില്‍ ശക്തി യുക്തം ചെയ്യാന്‍ യാതൊരു മടിയുമില്ല. ആ പ്രവര്‍ത്തിക്ക് ജനം മറുപടി കൊടുത്തേ മതിയാകൂ. അല്ലെങ്കില്‍ ഇന്ത്യയുടെ മഹത്തായ ജനാധിപത്യം മറ്റു പല വഴിയിലേക്കും ഒഴുകി മലീമസ്സമാകും. മഹാരാഷ്ട്ര സംഭവം ഒരു അന്ത്യമാകട്ടെ യെന്ന് പ്രത്യാശിക്കാം.        

ബ്‌ളസന്‍ ഹൂസ്റ്റന്‍
blesson [email protected]


Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പ്രസംഗകല -സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-9: ഡോ. പോള്‍ മണലില്‍)
തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം ഒരു അവലോകനം: ജോസഫ് തെക്കേമുറിയിൽ ജർമ്മനി
തൂക്കുകയറിൽ കുരുങ്ങുന്ന പെൺകഴുത്ത് (എഴുതാപ്പുറങ്ങൾ - 78: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)
നൂറായിരം നുണകൾകൊണ്ട് തീർത്ത വൻമതിലിനപ്പുറം വളർന്ന പെരുമരം (സജീഷ്‌ നാരായൺ)
തമിഴകം വാഴാന്‍ ബിജെപി (സനൂബ് ശശിധരൻ)
യാഥാസ്ഥിക സമ്മേളനത്തിൽ ട്രംപ് ഉയർത്തിയ വെല്ലുവിളികൾ (ആൻഡ്രുസ്)
കാഴ്ചക്കാർ കൂടി; വരുമാനം തകർന്നു തരിപ്പണമായി; കോവിഡിന്റെ ഇരയായി മാധ്യമങ്ങൾ-ഐ.പി.സി.എൻ.എ മാധ്യമ സംഗമം  
കുട്ടികളെ കരുതുന്ന പ്രസിഡന്റ് ബൈഡൻ  (മാത്യു ജോയിസ്, ലാസ് വേഗാസ്)
ബംഗാള്‍ പിടിക്കാന്‍ ബിജെപി (തെരെഞ്ഞെടുപ്പ് രംഗം-2   സനൂബ്  ശശിധരൻ)
ഡബിള്‍ ബ്രൈറ്റ്--ഡിജിറ്റല്‍ വിപ്ലവം സമരപഥങ്ങളെ കൂട്ടിയിണക്കുന്നെന്നു മീന ടി. പിള്ള (കുര്യന്‍ പാമ്പാടി)
ദിശ രവിക്ക് സ്വാതന്ത്ര്യം, വിയോജിപ്പിനും (ദല്‍ഹികത്ത് : പി.വി.തോമസ്)
ഒര്‍ലാണ്ടോയിലെ കാളകുട്ടി; യാഥാസ്ഥിതിക കൂട്ടായ്മ സി പി എ സി സമ്മേളനം (ആന്‍ഡ്രുസ്)
ജനുവരി 6 നു നടന്ന ഭീകര ആക്രമണം ആവർത്തിക്കുമോ? 
അസം ബിജെപിക്ക് അഭിമാനപ്രശ്‌നം (തെരെഞ്ഞെടുപ്പ് രംഗം-1  സനൂബ്  ശശിധരൻ)
അമേരിക്കന്‍ മലയാളികളുടെ വിവാഹ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതായി പരാതി
വിസ ബുള്ളറ്റിൻ, മാർച്ച്, 2021
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut