Image

കാര്‍ സര്‍വീസ് ചെയതാല്‍ രണ്ട് കിലോ ഉള്ളി ഫ്രീ

Published on 06 December, 2019
കാര്‍ സര്‍വീസ് ചെയതാല്‍ രണ്ട് കിലോ ഉള്ളി ഫ്രീ

ബാംഗഌര്‍ : ഓരോ ദിവസവും ഉള്ളി വില കൂടി കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ രസകരമായ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു കാര്‍ സര്‍വ്വീസ് സെന്റര്‍.

കാര്‍ സര്‍വ്വീസ് ചെയ്യാന്‍ എത്തുന്നവര്‍ക്ക് രണ്ട് കിലോ ഉള്ളിയാണ് ബാംഗഌരില്‍ ഒരു കാര്‍ സര്‍വ്വീസ് സെന്റര്‍. ഇവിടെ എത്തി കാര്‍ സര്‍വ്വീസ് നടത്തിയാല്‍ അവര്‍ക്ക് രണ്ട് കിലോ സൗജന്യമായി നല്‍കുന്നുവെന്നാണ് ഉടമകളുടെ വാഗ്ദാനം. മലയാളിയായ രെഞ്ചുവും ജിനോ കുര്യനുമാണ് ഈ സര്‍വ്വീസ് സെന്റര്‍ ഉടമകള്‍. 

ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സര്‍വ്വീസ് ഒന്ന് രസകരമാക്കം എന്ന് കരുതിയാണ് ഇങ്ങനെയൊരു ഓഫര്‍ പ്രഖ്യാപിച്ചതെന്ന് ഇവര്‍ പറയുന്നു. 

കാറുമായി ജനറല്‍ സര്‍വ്വീസിന് എത്തുന്ന എല്ലാവര്‍ക്കും രണ്ട് കിലോ ഉള്ളി സൗജന്യമായി നല്‍കും. 1400 രൂപ മുതലാണ് ജനറല്‍ സര്‍വ്വീസ് ചെലവ് ആരംഭിക്കുന്നത്. 

ഈ ഓഫര്‍ പ്രഖ്യാപിച്ചതിന് ശേഷം നിരവധി പേര്‍ അന്വേഷണവുമായി എത്തുന്നുണ്ടെന്നാണ് ഉടമകള്‍ പറയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക