Image

കെസിബിസി തെരഞ്ഞെടുപ്പു കേരളസമൂഹത്തിന് നല്‍കിയത് ദുര്‍മാതൃകയും വിശ്വാസികളോടുള്ള വെല്ലുവിളിയും: സഭാ സുതാര്യ സമിതി

Published on 06 December, 2019
കെസിബിസി തെരഞ്ഞെടുപ്പു കേരളസമൂഹത്തിന് നല്‍കിയത് ദുര്‍മാതൃകയും വിശ്വാസികളോടുള്ള വെല്ലുവിളിയും: സഭാ സുതാര്യ സമിതി


കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കുക വഴി കെസിബിസി കേരളസമൂഹത്തിന് നല്‍കിയത്  ഒരു വലിയ ദുര്‍മാതൃകയാണെന്ന് സഭാസുതാര്യ സമിതി ആരോപിച്ചു.

16ക്രിമിനല്‍ പരാതികളില്‍ ഒന്നാം പ്രതി സ്ഥാനത്തുനില്‍ക്കുന്നയാളും,  നാലു കേസുകളില്‍ എഫ്.ഐ.ആര്‍ പ്രകാരം കേസ് നേരിടുന്ന ഒരു വ്യക്തിയെ പ്രസിഡന്റ് ആക്കുക വഴി കേരള കത്തോലിക്കാ സഭയെ മുഴുവനും  പൊതുസമൂഹത്തിന് മുന്നില്‍  അപഹാസ്യക്കുകയാണ് കെസിബിസി  ചെയ്തിരിക്കുന്നത്. ഇത് വരെ കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഭൂമികുംഭകോണത്തിന്റെ പാപഭാരം സീറോ മലബാര്‍ സഭക്ക് മാത്രം ആയിരുന്നു എങ്കില്‍ ഇന്ന് മുതല്‍ അത് കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ സഭക്കും ആയിരിക്കുന്നു. 

കാരണം നാളെ മുതല്‍ പുതിയ കേസുകള്‍ കോടതിയിലോ പോലീസിന്റെ മുന്നിലോ എത്തുമ്പോള്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ആലഞ്ചേരി എന്നായിരിക്കും സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും പറയുന്നത്. ഇത്രമാത്രം ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയെ തന്നെ പ്രസിഡന്റ് ആക്കാനുള്ള കെസിബിസി യുടെ തീരുമാനം കേരളത്തിലെ മുഴുവന്‍ വിശ്വാസികളോടുമുള്ള വെല്ലുവിളി കൂടിയാണെന്ന് സഭ സുതാര്യ സമിതി വിലയിരുത്തി. 

നാളെ  സിബിസിഐ യോഗത്തില്‍ കന്യാസ്ത്രീയെ ബലാസംഗം ചെയ്ത ബിഷപ്പ് ഫ്രാങ്കോയെ പ്രസിഡന്റ് ആയും ഭാര്യയും കുട്ടികളും ഉണ്ടെന്ന് സമ്മതിച്ച കടപ്പ ബിഷപ്പിനെ സെക്രട്ടറിയും ആയി തെരഞ്ഞെടുപ്പു നടത്തി ഈ വിശ്വാസികളെ വീണ്ടും അപഹാസ്യരാക്കിയാല്‍ അതിശയിക്കാനില്ലെന്നും എ.എം.ടി പ്രസിഡന്റ് മാത്യു കാരോണ്ടുകടവന്‍, ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍, വക്താവ് ഷൈജു ആന്റണി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക