Image

ഒലെഗിനാല്‍ മനം നിറഞ്ഞ ദിനം

Published on 06 December, 2019
ഒലെഗിനാല്‍ മനം നിറഞ്ഞ ദിനം

രാജ്യാന്തര മേളയുടെ ആദ്യ ദിനം ജൂറിസ്‌ കര്‍സൈറ്റിസ്‌ സംവിധാനം ചെയ്‌ത `ഒലഗ്‌' കീഴടക്കി. ലോകചലച്ചിത്രങ്ങളുടെ 15 വൈവിധ്യ കാഴ്‌ചകളില്‍ ലാത്വിയന്‍ സിനിമ ഒലെഗ്‌ പ്രേക്ഷകരുടെ മനം നിറച്ചു. മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ആദ്യ പ്രദര്‍ശനം നടന്ന സിനിമ നിരഞ്ഞ സദസ്സിലാണ്‌ പ്രദര്‍ശിപ്പിച്ചത്‌. 

ഒലെഗ്‌ എന്ന ചെറുപ്പക്കാരന്റെ സംഘര്‍ഷം നിറഞ്ഞ ജീവിതമായിരുന്നു കഥാതന്തു. അത്‌ ഹൃദയസ്‌പര്‍ശിയായിരുന്നു എന്ന്‌ പ്രേക്ഷകര്‍ പ്രതികരിച്ചു. ബ്രസല്‍സ്‌ അന്താരാഷ്‌ട്ര മേളയില്‍ നാഷണല്‍ ഗ്രാന്‍ഡ്‌ പിക്‌സ്‌ പുരസ്‌കാരം നേടിയ ചിത്രമാണ്‌ ഒലെഗ്‌.

ടാഗോറില്‍ തന്നെ പ്രദര്‍ശനത്തിനെത്തിയ ഭൂട്ടാന്‍ ചിത്രം -ലൂണാന, എ യാക്‌ ഇന്‍ ദി ക്‌ളാസ്‌ റൂം , മൊറോക്കന്‍ ചിത്രം ആദമും വേറിട്ടതായിരുന്നു. ലൂണാന ഉഗ്യന്‍ എന്ന ആത്മീയ അധ്യാപകന്റ യാത്ര പറഞ്ഞപ്പോള്‍, രണ്ട്‌ സ്‌ത്രീകളുടെ അപൂര്‍വമായ വ്യക്തിബന്ധത്തിന്റെ പശ്ചാത്തലത്തിലാണ്‌ ആദമിന്റെ കഥ പറഞ്ഞത്‌. 

ഫ്രഞ്ച്‌ സിനിമ സ്റ്റീഫന്‍ ബാറ്റുവിന്റെ ബേര്‍ണിങ്ങ്‌ ഗോസ്റ്റ്‌, അംജദ്‌ അബു അലാലയുടെ യു വില്‍ ഡൈ അറ്റ്‌ ട്വന്റി, അര്‍മാന്‍ഡോ കാപോയുടെ ഓഗസ്റ്റ്‌ എന്നിവയാണ്‌ ആദ്യദിനം പ്രദര്‍ശനത്തിനെത്തിയ മറ്റ്‌ പ്രമുഖ സിനിമകള്‍. ഉദ്‌ഘാടന ചടങ്ങിനു ശേഷം സെര്‍ഹത്‌ കരാസ്‌ളാന്‍ സംവിധാനം ചെയ്‌ത പാസ്സ്‌ഡ്‌ ബൈ സെന്‍സര്‍ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.
ഒലെഗിനാല്‍ മനം നിറഞ്ഞ ദിനം
ഒലെഗിനാല്‍ മനം നിറഞ്ഞ ദിനം
ഒലെഗിനാല്‍ മനം നിറഞ്ഞ ദിനം
ഒലെഗിനാല്‍ മനം നിറഞ്ഞ ദിനം
ഒലെഗിനാല്‍ മനം നിറഞ്ഞ ദിനം
ഒലെഗിനാല്‍ മനം നിറഞ്ഞ ദിനം
ഒലെഗിനാല്‍ മനം നിറഞ്ഞ ദിനം
ഒലെഗിനാല്‍ മനം നിറഞ്ഞ ദിനം
ഒലെഗിനാല്‍ മനം നിറഞ്ഞ ദിനം
ഒലെഗിനാല്‍ മനം നിറഞ്ഞ ദിനം
ഒലെഗിനാല്‍ മനം നിറഞ്ഞ ദിനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക