Image

പ്രതികളെ കൊല്ലുകയാണെങ്കില്‍ കോടതിയും പോലീസും നിയമസംവിധാനവും എന്തിന്? ആഹ്ലാദം, വിമര്‍ശനം

Published on 06 December, 2019
പ്രതികളെ കൊല്ലുകയാണെങ്കില്‍ കോടതിയും പോലീസും നിയമസംവിധാനവും എന്തിന്? ആഹ്ലാദം, വിമര്‍ശനം
ന്യൂഡല്‍ഹി: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പ്രതികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി മനേകാ ഗാന്ധി. അപകടകരമായ കീഴ്വഴക്കത്തിനാണ് തെലങ്കാന പോലീസ് തുടക്കം കുറിച്ചതെന്ന് മനേകാ പറയുന്നു.

നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. വിചാരണയ്ക്ക് മുമ്ബ് പ്രതികളെ കൊല്ലുകയാണെങ്കില്‍ കോടതിയും പോലീസും നിയമസംവിധാനവും എന്തിനാണെന്ന് അവര്‍ ചോദിക്കുന്നു. അങ്ങനെയെങ്കില്‍ തോക്കെടുത്ത് ആര്‍ക്കും ആരെ വേണമെങ്കിലും വെടിവെയ്ക്കാമല്ലോയെന്നും അവര്‍ തുറന്നടിച്ച് ചോദിച്ചു.

തന്റെ മകളുടെ ആത്മാവിന് ശാന്തി ലഭിച്ചെന്നും പൊലീസോടും സര്‍ക്കാരിനോടും നന്ദിയുണ്ടെന്നും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ മാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ച കൊന്ന കേസിലെ നാല് പ്രതികളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എഎസ്പിയുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തും. വിഷയത്തില്‍ തെലുങ്കാന പോലീസ് വേണ്ട വിധ ജാഗ്രത പുലര്‍ത്തിയില്ലെന്ന് കമ്മീഷന്‍ പറഞ്ഞു.

പൊലീസ് നടപടി ജനങ്ങളില്‍ ആശങ്കയുളവാക്കുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 

നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടപ്പെട്ടതിനാലാണ് ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ജനങ്ങള്‍ സന്തോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സര്‍ക്കാറും അന്വേഷണ ഏജന്‍സികളും നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിന് വേണ്ട വഴികളെ കുറിച്ച് ആലോചിക്കണമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

നിയമത്തിന്റെ വഴിയിലാണ് പ്രതികളെ തൂക്കിലേറ്റേണ്ടതെന്ന് മനേക ഗാന്ധി എം.പിയും പ്രതികരിച്ചു. പ്രതികള്‍ക്ക് കഠിന ശിക്ഷ ലഭിക്കേണ്ടതാണ്. എന്നാല്‍ അത് നിയമവഴിയിലൂടെയാകണമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

 പ്രതികളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എഎസ്പിയുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തും. വിഷയത്തില്‍ തെലുങ്കാന പോലീസ് വേണ്ട വിധ ജാഗ്രത പുലര്‍ത്തിയില്ലെന്ന് കമ്മീഷന്‍ പറഞ്ഞു.

പ്രതികളായ നാലു പേരും പൊലീസിന്റെ വെടിയേറ്റു മരിച്ച സംഭവത്തില്‍ സന്തോഷമെന്ന് ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ ഇര നിര്‍ഭയയുടെ അമ്മ. 2012ല്‍ ഏറ്റ തന്റെ മുറിവിനുള്ള മരുന്നാണ് വാര്‍ത്തയെന്ന് ആഷാ ദേവി പ്രതികരിച്ചു.

അവസാനം ഒരു മകള്‍ക്ക് നീതി ലഭിച്ചു. പൊലീസിന് ഞാന്‍ നന്ദി പറയുന്നു. പൊലീസ് മഹത്തായ കാര്യമാണ് ചെയ്തത്. നിയമങ്ങള്‍ ലംഘിച്ച് കുറ്റവാളികളെ ശിക്ഷിക്കൂയെന്ന്, കഴിഞ്ഞ ഏഴുവര്‍ഷമായി ഞാന്‍ ആവശ്യപ്പെടുകയാണ്. ഞാന്‍ ഇപ്പോഴും കോടതിയില്‍ ചുറ്റിത്തിരിയുകയാണ്. ഡിസംബര്‍ 13ന് വീണ്ടും കോടതിയില്‍ പോകണം. ആ മകള്‍ക്ക് നീതി ലഭിച്ചിരിക്കുന്നതിനാല്‍ അവളുടെ മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ ആശ്വാസം ലഭിച്ചിരിക്കണം. ഇത്തരം ഹീനമായ കുറ്റം ചെയ്യുന്ന എല്ലാവര്‍ക്കും ഒരു ഭയമുണ്ടാകുമെന്നും ആഷാദേവി പറഞ്ഞു.

 പ്രതികരണവുമായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌കെമാല്‍ പാഷ. നീതി ഇങ്ങനെ ആയിരുന്നില്ല വേണ്ടത്, അതൊരു ഏറ്റുമുട്ടലാണ് എന്ന് വിശ്വസിക്കുന്നില്ലെന്നുമാണ് കെമാല്‍ പാഷ പ്രതികരിച്ചത്. എല്ലാവരും ആഗ്രഹിക്കുന്ന തരത്തിലുള്ള ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായിരുന്നു അവര്‍ക്ക് ലഭിക്കേണ്ടിയിരുന്നത്. അത് വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമായിരുന്നു നല്‍കേണ്ടിയിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊലീസ് ഭാഷ്യം വിശ്വാസ്യയോഗ്യമല്ല. തെളിവെടുപ്പിനായി കൊണ്ടുപോകുമ്‌ബോള്‍ പ്രതികളുടെ കൈയ്യില്‍ ആയുധങ്ങള്‍ ലഭിക്കാന്‍ സാദ്ധ്യത കുറവാണ്. പ്രതികളെ ഏറ്റുമുട്ടലിലൂടെ വധിച്ച തെലങ്കാന പൊലീസ് നടപടി ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നതിന് തുല്യമായിപ്പോയി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതികള്‍ നമ്മുടെ ചിലവില്‍ ജയിലില്‍ തടിച്ച് കൊഴുത്ത് കഴിയുന്നതില്‍ പരാതിയുള്ളയാളാണ് താനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, ലോക്‌സഭയില്‍ സംഭവത്തില്‍ ചൂടേറിയ ചര്‍ച്ചയാണ് നടന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമ കേസുകള്‍ നേരിട്ട് സുപ്രീംകോടതിയിലെത്തുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന് ശിവസേന എം.പി അരവിന്ദ് സാവന്ദ് ആവശ്യപ്പെട്ടു. പൊലീസിന് തോക്ക് നല്‍കിയത് വെറുതെ കൈയില്‍ വെച്ചു നടക്കാനല്ലെന്നായിരുന്നു ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയുടെ പ്രതികരണം. എന്നാല്‍ പൊലീസിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്നാണ് വൈ.എസ്.ആര്‍ നേതാവ് കാണുമുരു രാഘു രാമകൃഷ്ണ രാജു എം.പി പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക