Image

ഷെഹ്‌ല ഷെറിന്റേയും നവനീതിന്റെയും കുടുംബത്തിന്‌ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

Published on 06 December, 2019
ഷെഹ്‌ല ഷെറിന്റേയും നവനീതിന്റെയും കുടുംബത്തിന്‌ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വയനാട്‌ സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ്‌ മുറിയില്‍ വെച്ച്‌ പാമ്‌ബ്‌ കടിയേറ്റ്‌ മരിച്ച ഷെഹ്‌ല ഷെറിന്റെ കുടുംബത്തിന്‌ 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ചുനക്കര സ്‌കൂളില്‍ വെച്ച്‌ ബാറ്റ്‌ കൊണ്ടുളള അടിയേറ്റ്‌ മരിച്ച നവനീതിന്റെ കുടുംബത്തിനും 10 ലക്ഷം രൂപ നല്‍കും.

വയനാട്‌ ബത്തേരിയില്‍ സ്‌കൂളിലെ ക്ലാസ്‌ മുറിയില്‍ വെച്ച്‌ പാമ്‌ബ്‌ കടിയേറ്റ ഷെ്‌ഹല ഷെറിന്‍ മരിക്കുന്നത്‌ അധ്യാപകരുടെ അനാസ്ഥകൊണ്ടും കൃത്യമായ ചികിത്സ ലഭിക്കാത്തതും കൊണ്ടായിരുന്നു. അതേസമയം, സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ പട്ടിക കഷ്‌ണം തലയില്‍ കൊണ്ടാണ്‌ നവനീത്‌ എന്ന വിദ്യാര്‍ത്ഥി മരിച്ചത്‌. 

തലയ്‌ക്കുള്ളിലുണ്ടായ രക്ത സ്രാവമാണ്‌ മരണകാരണമെന്ന്‌ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
നവനീതിന്റെ തലയ്‌ക്ക്‌ പിന്നില്‍ ചതവും പാടുകളും കണ്ടെത്തിയിരുന്നു. മാവേലിക്കര ചുനക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ ആറാംക്ലാസ്‌ വിദ്യാര്‍ത്ഥിയായിരുന്നു നവനീത്‌. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലായിരുന്നു അപകടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക