Image

പ്രസിഡന്റ് ഒബാമ മാര്‍ത്താസ് വൈന്‍യാര്‍ഡ് 11.75 മില്യന് സ്വന്തമാക്കി

പി പി ചെറിയാന്‍ Published on 06 December, 2019
പ്രസിഡന്റ് ഒബാമ മാര്‍ത്താസ് വൈന്‍യാര്‍ഡ് 11.75 മില്യന് സ്വന്തമാക്കി
മാസ്സച്യുസെറ്റ്‌സ്: അറ്റ്‌ലാന്റിക് സമുദ്രത്തിനഭിമുഖമായി തലയുയര്‍ത്തി നില്‍ക്കുന്ന അതി മനോഹര സൗധം പ്രസിഡന്റ് ഒബാമ 11.75 മില്യണ്‍ ഡോളറിന് സ്വന്തമാക്കി. ഡിസംബര്‍ 3 ബുധനാഴ്ച മാസ്സച്യുസെറ്റ്‌സ് ലാന്റ് റെക്കോര്‍ഡിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എഡ്ഗര്‍ടൗണ്‍ ടര്‍ക്കിലാന്റ് കോവ് റോഡിലാണ് ഈ സൗധം സ്ഥിതി ചെയ്യുന്നത്. 22 മില്യണ്‍ യഥാര്‍ത്ഥത്തില്‍ വിലമതിക്കുന്ന ഇതിന് അടുത്തെയിടെ 14.85 മില്യണ്‍ ഡോളറാണ് വിലയിട്ടിരുന്നത്. മാര്‍ത്താ വൈന്‍യാര്‍ഡ് ഗസറ്റിലാണ് വസ്തുവിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കുടുംബാംഗങ്ങള്‍ ഒത്ത് വര്‍ഷം തോറും നിരവധി ദിനങ്ങള്‍ ഒബാമ ഈ സ്ഥലത്ത് ചിലവഴിച്ചിരുന്നു.

ഏഴ് ബഡ്‌റും, എട്ടര ബാത്ത്‌റും, ഔട്ട് ഡോര്‍ സ്‌റ്റോണ്‍ ഫയര്‍ പ്ലേസ്, മാസ്സീവ് കിച്ചന്‍ എല്ലാം ഉള്‍പ്പെടുന്ന ഈ സൗദം 7000 സ്‌ക്വയര്‍ ഫീറ്റില്‍ 29 ഏക്കറിലായാണ് സ്ഥിതി ചെയ്യുന്നത്.

മിഷല്‍ ഒബാമ ഒക്ടോബറിലാണ് ഇത് വാങ്ങുന്നതിന് പദ്ധതിയിട്ടത്.

അമേരിക്കന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ ഒബാമയും കുടുംബവും ഏഴ് തവണയാണ് ഇവിടെയെത്തി സമ്മര്‍ കാലം ചിലവഴിച്ചിരുന്നത്.
പ്രസിഡന്റ് ഒബാമ മാര്‍ത്താസ് വൈന്‍യാര്‍ഡ് 11.75 മില്യന് സ്വന്തമാക്കിപ്രസിഡന്റ് ഒബാമ മാര്‍ത്താസ് വൈന്‍യാര്‍ഡ് 11.75 മില്യന് സ്വന്തമാക്കി
Join WhatsApp News
Boby Varghese 2019-12-06 06:38:29
The property will be under water in 12 years, because of global warming.
Just kidding. You deserve it Mr. President.
ഒബാമ കോളടിച്ചു 2019-12-06 08:50:37
കോളടിച്ചല്ലോ!  പ്രസിഡന്റ് ഒബാമ 11.75 മില്യന് മാർതാസ് വിന്യാർഡ് കരസ്തമാക്കിയെന്നോ? കേരളത്തിൽ ഒരു വീടു വാങ്ങിയെന്ന റിപ്പോർട്ടിന് ‘കേരളം വാങ്ങി’ എന്ന തലക്കെട്ട് ഇട്ടപോലെ.
Alexander mathews 2019-12-06 15:28:24
A socialist president like our communist leaders living for poor people.  Best kanna 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക