Image

90 ശതമാനത്തോളം പൊള്ളലേറ്റ ഉന്നാവ് യുവതിയെ വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിക്കും

Published on 05 December, 2019
 90 ശതമാനത്തോളം പൊള്ളലേറ്റ ഉന്നാവ് യുവതിയെ വിമാനമാര്‍ഗം ഡല്‍ഹിയില്‍ എത്തിക്കും


ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയ്ക്കിരയായ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയില്‍ എത്തിക്കു. 90 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ വിമാനമാര്‍ഗമാണ് ഡല്‍ഹിയില്‍ എത്തിക്കുക. ഇതിനായി എയര്‍ ആംബുലന്‍സ് യുപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തും. 90 ശതമാനത്തിനു മേല്‍ പൊള്ളലേറ്റ 23കാരി ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ പരാതി നല്‍കിയതിന്റെ പേരില്‍ പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കോടതിയിലേക്ക് പോകുംവഴി യുവതിയെ തീകൊളുത്തി കൊല്ലാന്‍ പ്രതികള്‍ ശ്രമിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക