Image

ഡിസംബറില്‍ ജര്‍മനിയിലുണ്ടാകുന്ന മാറ്റങ്ങള്‍

Published on 05 December, 2019
ഡിസംബറില്‍ ജര്‍മനിയിലുണ്ടാകുന്ന മാറ്റങ്ങള്‍

ബര്‍ലിന്‍: ട്രെയിന്‍ ടൈം ടേബിള്‍ മുതല്‍ ലേബര്‍ നിയമങ്ങളില്‍ വരെ മാറ്റം വരുന്ന മാസമാണ് ജര്‍മനിക്ക് ഈ ഡിസംബര്‍.

ശീതകാലത്തേക്കുള്ള പ്രത്യേക റെയില്‍വേ ടൈം ടേബിളാണ് ഇപ്പോള്‍ നിലവില്‍ വരുന്നത്. കൂടുതല്‍ ഹൈ സ്പീഡ് ട്രെയിനുകളില്‍ സര്‍വീസിനെത്തുകയും ചെയ്യും. ജര്‍മനി  സ്വിറ്റ്‌സര്‍ലന്‍ഡ് റൂട്ടിലുള്ള ആദ്യത്തെ നേരിട്ടുള്ള സര്‍വീസും ഐസിഇ തുടങ്ങിവയ്ക്കുകയാണ്.

നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയ്ക്കും ഹാംബുര്‍ഗിനുമിടയിലുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ 15 ശതമാനമാണ് വര്‍ധന. അതേസമയം, ടൈംടേബിള്‍ മാറ്റത്തിനൊപ്പം നിരക്കു വര്‍ധന കൂടി പ്രഖ്യാപിക്കുന്ന പതിവ് ഡ്യൂഷെ ബാന്‍ ഇക്കുറി ഉപേക്ഷിച്ചു. കാലാവസ്ഥാ സംരക്ഷണത്തിന്റെ ഭാഗമായി വിമാന യാത്രകള്‍ നിരുത്സാഹപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണിത്.

വാട്‌സ് ആപ്പിന് നിയന്ത്രണം വരുന്നത് ഡിസംബര്‍ ഏഴു മുതലാണ്. രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഈ മെസഞ്ചര്‍ സര്‍വീസിലൂടെ അതിനുശേഷം മാസ് മെസേജുകളും ന്യൂസ് ലെറ്ററുകളും മറ്റും അയയ്ക്കാനാവില്ല.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക