Image

വനിതയും മങ്കയും ഫൊക്കാന ഭവനം പദ്ധതിയുടെ ഭാഗം ആകുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 05 December, 2019
 വനിതയും മങ്കയും  ഫൊക്കാന  ഭവനം പദ്ധതിയുടെ ഭാഗം ആകുന്നു
ന്യൂജഴ്‌സി: ഫൊക്കാനയുടെ സ്വപ്‌ന പദ്ധതിയായ ഭവനം പദ്ധതിക്കു  മാതൃകയായി    കാലിഫോര്‍ണിയ റീജിയനിലെ     മലയാളി അസോസിയേഷനുകളും .  വനിതാ അസോസിയേഷന്‍ രണ്ടു വിടും മങ്ക അസോസിയേഷന്‍  ഓരു  വീടും   നിര്‍മ്മിക്കാനുള്ള തുക നല്‍കിയാണ്  മാതൃകയാകുന്നത്. ഇവര്‍ക്ക് പിന്നാലെ നിരവധി നേതാക്കന്മാര്‍ ഈ പദ്ധതിയുടെ ഭാഗഭാക്കാകുവാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്.

ഫൊക്കാന  കേരളത്തില്‍ നടപ്പാക്കികൊണ്ടിരിന്ന ഭവന നിര്‍മ്മാണ പദ്ധതിയിലേക്ക്  വീട്    നിര്‍മ്മിക്കുവാനുള്ള  തുക വനിതാ അസോസിയേഷന്‍ മുന്‍  പ്രസിടെന്റും,  ഇപ്പോഴത്തെ സെക്രെട്ടറിയും ,കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റ് കൂടിയായ ഗീത ജോര്‍ജ്, അസോസിയേഷന്‍ പ്രസിഡന്റ് ആനി പതിപറമ്പില്‍, പ്രസിഡന്റ് ഇലക്ട് ഷേര്‍ലി ജേക്കബ്   എന്നിവവരും  മങ്ക അസോസിയേഷന് വേണ്ടി  പ്രസിഡന്റ് സാജന്‍ മൂലപ്ലാക്കല്‍, സെക്രട്ടറി സുനില്‍ വര്‍ഗീസ്, ട്രഷര്‍ ലിജു ജോണ്‍  എന്നിവരും   ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ , ട്രഷററും ഭവനം പദ്ധിതിയുടെ കോര്‍ഡിനേറ്ററുമായ സജിമോന്‍ ആന്റണി  എന്നവര്‍ക്ക്  തുക കൈ മാറി . 

കഴിഞ്ഞ മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ട്ടപ്പെട്ട കേരളത്തിലെ 100 തോട്ടം തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയാണ് ഫൊക്കാന ഭവനം പദ്ധതി. നിര്‍മ്മാണം പുരോഗതിയിലിരിക്കുന്ന വീടുകളുടെ ആദ്യഘട്ടം ഉടന്‍ പൂര്‍ത്തിയാക്കി താക്കോല്‍ ദാനം നിര്‍വഹിക്കും.കേരളത്തിലെ ഭവന രഹിതരായ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍  2019 ജനുവരിയിലാണ് ഫൊക്കാന കേരളസര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.  ജനുവരിയില്‍ തിരുവനന്തപുരത്തു നടന്ന ഫൊക്കാന കേരള കണ്‍വെന്‍ഷനില്‍ വച്ച് ഈ പദ്ധതിയുടെ ഉദ്ഘാടനം നര്‍വഹിച്ചിരുന്നു.

രണ്ടു മുറി, ഹാള്‍, അടുക്കള, ഒരു ബാത്ത് റൂം എന്നീ സൗകര്യങ്ങളുള്ള വീടാണ് ഭവനം പദ്ധതി പ്രകാരം കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള തോട്ടം തൊഴിലാളികള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്നത്.  ഈ പദ്ധതിയിലേക്ക് സഹകരിക്കുന്നവര്‍ നല്‍കേണ്ടത്  1100 ഡോളര്‍ ആണ്.ബാക്കി തുക ഫൊക്കാന ഭവനം പദ്ധതി കേരള സര്‍ക്കാരിന്റെ ഭവനം ഫൗണ്ടേഷനുമായി സഹകരിച്ചു  ക്രമീകരിക്കും.
 
കാലിഫോര്‍ണിയയിലുള്ള   മലയാളി അസോസിയേഷനോടുള്ള ഫൊക്കാനയുടെ  പ്രത്യേകമായ നന്ദി പ്രസിഡന്റ് മാധവന്‍ ബി നായര്‍ , സെക്രെട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോന്‍ ആന്റണി എന്നിവര്‍  അറിയിച്ചു

സ്‌പോണ്‍സര്‍ഷിപ്പിനു താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: ഇ മെയില്‍: sajimonantony1@yahoo.com,



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക