കലാതീതമായ കലാശില്പം പോലൊരു നോവല്‍: ബ്ലെസ്സി
SAHITHYAM
05-Dec-2019
SAHITHYAM
05-Dec-2019

ശ്രീ. ഇളമതജോണിന്റെ നോവലുകള്‍ അധികമൊന്നും വായിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അതൊരു നഷ്ടം തന്നെയെന്നു ഞാന്‍ കരതുന്നുമുണ്ട്. കാരണം ഇപ്പോള്‍ പ്രകാശനം കഴിഞ്ഞ അനശ്വരശില്പിയായ മൈക്കിള്‍ആഞ്ചലോയുടെ ജീവിതത്തെയും കലയെയും അടിസ്ഥാനമാക്കി രചിച്ച “"കഥപറയുന്ന കല്ലുകള്‍' വായിച്ചപ്പോഴാണ് എനിക്കീ നഷ്ടം ബോദ്ധ്യമായത്. ശ്രീ. ഇളമതയുടെ സോക്രട്ടീസ്, മാര്‍ക്കോപോളോ എന്നീ വിഖ്യാതനോവലുകള്‍ എന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇവയില്‍ ബുദ്ധനും സോക്രട്ടീസും ഞാന്‍ വായിച്ചിട്ടുണ്ട്. മോശയും നെന്മാണിക്യവും എന്റെ ഗ്രന്ഥശേഖരത്തില്‍ ഉണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഇതെല്ലാം കണ്ടെടുത്ത് വായിക്കേണ്ടിയിരിക്കുന്നു എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. കാരണം ശ്രീ. ഇളമത നോവലിലെ സമീപിക്കുന്നത് വളരെ സ്വതന്ത്രമായിട്ടാണ്. അത് കഥാപാത്രങ്ങളെ കണ്ടെത്തുന്നതുമുതല്‍, അതിന്റെ കാലം, അനുഭവം, ജീവിതം, സംഭാഷണം തുടങ്ങിയിടത്തെല്ലാം വളരെ ആധികാരികമായും ഭംഗിയായും അവതരിപ്പിക്കാന്‍ നോവലിസ്റ്റ് ധൈര്യം കാട്ടുന്നു. ഈ ധൈര്യം യുവത്വത്തിന്റെ ലക്ഷണമാണെന്ന് ഞാന്‍ കരുതുന്നു. ശ്രീ. ഇളമതയുടെ നോവലെഴുത്തിന് പൂര്‍വ്വമാതൃകകളില്ല. സ്വതന്ത്രവും വൈയക്തികവുമായൊരു ആഖ്യാനമാതൃകയാണിത്.
ചരിത്രത്തെ അതിന്റെ സത്യസന്ധതയോടെ സമീപിക്കുന്ന രീതിയാണിത്. ഇതിനുപിന്നില്‍ നീണ്ടകാലത്തെ ഗവേഷണപരിശ്രമങ്ങളുണ്ട്. അതിനുള്ള ക്ഷമയും വിവേകവും ഭാവനയുടെ മൂശയിലിട്ടാണ് ശ്രീ. ഇളമതനോവലെഴുതുന്നത്. കഥപറയുന്നന കല്ലുകള്‍ ഒരു കിലേഹഹലരൗേമഹ ചീ്‌ലഹ ആണ്. കലയെ സംബന്ധിക്കുന്ന എല്ലാ അനുഭവങ്ങളെയും ചരിത്രപരമായും കാലികമായും ശ്രീ. ഇളമത ഇതിലേക്ക് കൂട്ടിക്കൊണ്ടുവരുന്നു. പൗരോഹിത്യത്തെ സംബന്ധിക്കുന്ന ചില നഗ്നസത്യങ്ങള്‍ തുറന്നുപറയാന്‍ ധൈര്യപ്പെടുന്നു. ഇതുവായിച്ചിട്ട് ആര്‍ക്കും നെറ്റിചുളിക്കേണ്ട ആവശ്യമില്ല. അത് സത്യമാണ്. സത്യത്തിലും നന്മയിലും മാനുഷികതയിലുമാണ് ഈ നോവലിസ്റ്റ് വിശ്വസിക്കുന്നത്. ഈ വിശ്വാസമാണ് ശ്രി. ഇളമതയുടെ എഴുത്തിന്റെ കരുത്തും സൗന്ദര്യവും. "കഥപറയുന്ന കല്ലുകള്‍' കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടട്ടെ. അദ്ദേഹത്തിന്റെ പുതിയ നോവലെഴുത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

(എസ്തറ്റിക്‌സ് ബുക്ക്‌സ് പ്രസിദ്ധീകരിച്ച ശ്രീ. ജോണ്‍ ഇളമതയുടെ കഥപറയുന്ന കല്ലുകള്‍ പ്രകാശനം ചെയ്തുകൊണ്ട് പ്രസിദ്ധ സിനിമാസംവിധായകന്‍ ശ്രീ. ബ്ലെസ്സി നടത്തിയ പ്രഭാഷണം)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments