Image

ചിത്രം എടുക്കുന്നതിനിടെ സ്വന്തം വിമാനമിടിച്ചു മരിച്ചു

Published on 12 May, 2012
ചിത്രം എടുക്കുന്നതിനിടെ സ്വന്തം  വിമാനമിടിച്ചു മരിച്ചു
മീററ്റ്:  ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയായ 40കാരന്‍ അതേ വിമാനം ഇടിച്ച് മരിച്ചു. മീററ്റിലെ ബിസിനസുകാരനായ മുകേഷ് ഗാര്‍ഗ് ആണ് തന്റെ നാലു സീറ്റുകളുള്ള വി.ടി-യു.എ.ജി വിമാനം ഇടിച്ച് ദാരുണമായി മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
അടിയന്തരാവശ്യങ്ങള്‍ക്ക് വിമാനമിറക്കുന്ന പാര്‍ത്തപൂരിലെ ബി.ആര്‍. അംബേദ്കര്‍ വ്യോമ സ്റ്റേഷന്‍ വ്യവസായികാവശ്യങ്ങള്‍ക്ക് അനുവദിക്കാറില്ലെന്നും എന്നാല്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവരും വ്യവസായികളും വിനോദ പറത്തലിനിടെ തങ്ങളുടെ ചെറുവിമാനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യുമായിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ഇതിനായാണ് മുകേഷ് ഗാര്‍ഗ് തന്റെ രണ്ടു കൂട്ടുകാരുമൊത്ത് ഇവിടെയെത്തിയത്. കൂട്ടുകാരോട് വിമാനം പറത്താന്‍ ആവശ്യപ്പെട്ട ഇയാള്‍ താഴെനിന്ന് അതിന്റെ ഫോട്ടോ പകര്‍ത്തുകയായിരുന്നു. 15 മിനിറ്റ് നേരത്തെ പറക്കലിനു ശേഷം ലാന്‍ഡ് ചെയ്യവെ വിമാനത്തിന്റെ റോട്ടര്‍ ബ്ലേഡുകളിലൊന്ന് തട്ടി വീഴുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക