Image

ജെയിംസ് കുരീക്കാട്ടിലിന്റെ മല്ലുക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍: പുസ്തക നിരൂപണം-ജയന്ത് കാമിച്ചേരില്‍

ജയന്ത് കാമിച്ചേരില്‍ Published on 05 December, 2019
ജെയിംസ് കുരീക്കാട്ടിലിന്റെ മല്ലുക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍: പുസ്തക നിരൂപണം-ജയന്ത് കാമിച്ചേരില്‍
നന്ദികെട്ട പണിയാണ് പോലീസുകാര്‍ക്കുള്ളത്, പക്ഷെ ആരെങ്കിലും അത് ചെയ്യണെ? എന്നത് പോലെ, നമ്മുടെയിടയില്‍ കാണുന്ന പൊയ്മുഖങ്ങള്‍ പച്ചക്ക്, ഭംഗിയായി ജെയിംസ് നമ്മുടെ മുമ്പില്‍ വിളമ്പുന്നു. പുസ്തകത്തിന്റെ മുഖചിത്രം കണ്ടപ്പോഴെ തോന്നി ഇദ്ദേഹം അരപ്പട്ട കെട്ടി എന്തിനും തയ്യാറായിട്ടാണ് ഇറങ്ങിയിരിക്കുന്നതെന്ന്. വായിച്ച് തീര്‍ന്നപ്പോള്‍ അത് തെളിഞ്ഞു- പഴയ ഡെന്‍മാര്‍ക്കിലെ കഥയിലെ കൂട്ട് ഇങ്ങേര് ഈ കിതാബില്‍ അലറി ഗര്‍ജിക്കുന്നു: രാജാവ് ഉടുക്കാക്കുണ്ടനാണോ!

മതഭ്രാന്ത്, സ്ത്രീകളുടെ ക്ഷമയും കരുത്തും, ആരെയും സ്‌നേഹിക്കാനുള്ള അവകാശം, തീവ്രദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഒരു സ്വതന്ത്ര ചിന്തകന്റെ വീക്ഷണത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ ചിലരെ ചൊടുപ്പിക്കും. കിഴക്കനും പടിഞ്ഞാറനും സംസാരങ്ങളെ നിഷ്പ്പക്ഷമായി ഓരോ സമ്പ്രദായങ്ങളുടെ ഉദ്ദാഹരണങ്ങളിലൂടെ യുക്തിവിടാതെ വര്‍ണ്ണിക്കുമ്പോള്‍ അവയില്‍ ചിലതിനോട് യോജിക്കാത്തവര്‍ പോലും തെല്ല് നേരമെങ്കിലും ആ വഴിക്ക് ചിന്തിക്കാന്‍ ജെയിംസ് പ്രേരിപ്പിക്കുന്നു-അതൊരു വിജയമാണ്.

കാഴ്ചയിലും, ഘനഗംഭീരമായ ശബ്ദത്തിലും പോലീസ് ഉദ്ദ്യോഗസ്ഥന്റെ ഗാംഭീര്യമുള്ള ഈ കണ്ണൂരുക്കാരന്‍ തന്നെ നമ്മള്‍ തുറന്ന് പറയാന്‍ മടിക്കുന്ന, എന്നാല്‍ പൊതുവെ പ്രചാരമുള്ള, കാപട്യങ്ങള്‍ എഴുതാന്‍ തീരുമാനിച്ചതില്‍ ഒരു കാവ്യനീതിയും കാണുന്നു.

ജയന്ത് കാമിച്ചേരില്‍
കുമരകംകാരന്‍

ജെയിംസ് കുരീക്കാട്ടിലിന്റെ മല്ലുക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍: പുസ്തക നിരൂപണം-ജയന്ത് കാമിച്ചേരില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക