നീതിയുടെ പ്രഭാവലയത്തില്‍ നിറഞ്ഞു നിന്ന മാര്‍ ബര്‍ണബാസ് മെത്രാപോലിത്ത (വാല്‍ക്കണ്ണാടി: കോരസണ്‍)
EMALAYALEE SPECIAL
04-Dec-2019
EMALAYALEE SPECIAL
04-Dec-2019

വ്യക്തിത്വം ഇല്ലെങ്കില്‍ വ്യക്തിയില്ല എന്നാണ് പ്രമാണം. ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയും മതിയായ വ്യക്തികള്‍ ഇല്ല എന്ന സത്യമാണ്. ഒരു വ്യക്തി രൂപപ്പെടുന്നത് സ്വയമായ ചില വിട്ടു വീഴ്ച്ചയില്ലാ സമീപനം കൊണ്ട് മാത്രമല്ല, അത് ഒരു ദൈവീക നിമിത്തം കൂടിയാണെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ചു ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണബാസ്.
വിളക്കുകള്‍ അങ്ങനെയാണ്. പ്രകാശത്തിനെതിരേയുള്ള വിളക്കിന്റെ ഭാഗം എല്ലാം ഇരുളുതന്നെയാണ്. ജനിച്ചുവീണ വിശ്വാസത്തില്‍ വിശ്വസിക്കുക മാത്രമല്ല, അതില്‍ ഒരു തിരിയായി എരിഞ്ഞു തീരുമ്പോഴും താന്‍ കൊളുത്തപ്പെട്ട വലിയ വിളക്കിലെ ഇരുളിനെപ്പറ്റിയും എണ്ണയുടെ കുറവിനെപ്പറ്റിയും തികച്ചും ബോധവാനായിരുന്നു തിരുമേനി. സ്വയം ബോധ്യപ്പെട്ട തിരിച്ചറിവുകള്‍ ഏതു മുഖത്തും നോക്കി പറയാനും, അതിനുവേണ്ടി വീറോടെ പൊരുതാനും അദ്ദേഹം മടിച്ചില്ല. തനിക്കു ബോധിക്കാത്ത കാര്യങ്ങള്‍ ആരെയും നോവിക്കാതെ പറയാന്‍ കഴിഞ്ഞില്ലായിരിക്കാം, അതിനുള്ള സുഖിപ്പിക്കുന്ന രാഷ്ട്രീയ തന്ത്രം അദ്ദേഹത്തിന് പരിചിതമല്ലായിരിക്കാം, എന്നാലും കാലം കടന്നു പോകുമ്പോള്‍ അദ്ദേഹത്തിന്റെ ആ പ്രതികരണങ്ങള്‍ പ്രവാചക സന്ദേശങ്ങളായി ശത്രുക്കള്‍ക്കു പോലും തോന്നി തുടങ്ങി.

അതുകൊണ്ടു ഒക്കെയാവാം ഒരു ഈയാംപാറ്റ പോലെ ആ പ്രകാശവലയത്തില്‍ അങ്ങനെ പറന്നു നില്‍ക്കാന്‍ കൊതിയായിരുന്നു. വൃത്തിയും ശുദ്ധിയും പുറത്തല്ല കാട്ടേണ്ടത് എന്ന് ആകാരം കൊണ്ട് തന്നെ സംഭാഷിച്ചു. അമേരിക്കയുടെ നിലവാരത്തിന് ഒക്കാത്ത പരുക്കനും ഒതുക്കമില്ലാത്തതുമായ പ്രകൃതം ആയിട്ടുകൂടി അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന അനേകം ചെറുപ്പക്കാരുടെ മനസ്സ് കവരാന്‍ അദ്ദേഹത്തിനായി. നുറുങ്ങിയ സന്ദേശങ്ങളിലൂടെ, താന്‍ കടഞ്ഞെടുത്ത ആത്മീയ അമൃത് പകരാനായി. ആ ആത്മാവ് അമേരിക്കയുടെ സഭാ തടാകത്തിനുമേല്‍ ഇന്നും പരിവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
സന്യാസിക്കുവേണ്ട വൃതനിഷ്ടകള്‍ പറയുമ്പോള്‍ പലപ്പോഴും അനുകരിക്കാന്‍ പറ്റാത്ത പാതകള്‍ അദ്ദേഹം തുറന്നിട്ടു. ഓരോ ജീവ ശ്വാസത്തിലും ദൈവ കല്പിതമായ താളം അദ്ദേഹം കാത്തുസൂക്ഷിച്ചു. നിരന്തരം ഒരു വിഷയത്തെ ക്കുറിച്ചു മാത്രം ചിന്തിക്കുകയും പറയുകയും ചെയ്യുമ്പോള്‍ ലോകത്തിന്റെ മറ്റു കാഴ്ചപ്പാടുകള്‍ ഇല്ലാതാവില്ലേ എന്നു സംശയിച്ചു നല്ലൊരു സാമൂഹ്യ വിഷയം പറയുന്ന പുസ്തകം ഞാന്‍ വായിക്കാന്‍ കൊടുത്തു. “ബര്‍ണബാസ് മെത്രാച്ചനാണ്, കോരസണ്‍ ജോലി കഴിഞ്ഞു ഇതുവഴി വരണം” എന്ന ഒരു മെസ്സേജ് അതിരാവിലെ തന്നെ കിട്ടി. ഈ പുസ്തകം എന്റെ ചിന്തകള്‍ക്ക് നേരെ വിപരീതമാണ്. അതുകൊണ്ടു ഈ ലേഖനം ഒന്ന് വായിച്ചാട്ടെ, എന്ന് ഒരു ശിക്ഷ. കുറേ വേസ്റ്റ് പേപ്പറുകളില്‍ കുത്തിനിറച്ചു മാര്‍ജിനിലും നിറഞ്ഞുനിന്നു എഴുത്തുകള്‍, പിന്നെ പേപ്പര്‍ തീര്‍ന്നപ്പോള്‍ ഊണു മേശയുടെ മുകളില്‍ വിരിച്ചിരുന്ന പത്രത്തിന്റെ ചെറിയ മാര്‍ജിനുകളുമായി ലേഖനം നീണ്ടു. ഞാന്‍ ഊണു മേശയുടെ ഒരു കസേരയില്‍ ഇരുന്നു വായിക്കാന്‍ തുടങ്ങി. മുഖം രണ്ടു കൈകളിലും താങ്ങിപ്പിടിച്ചു ഇമവെട്ടാതെ എന്റെ നേരെ അടുത്ത കസേരയില്‍ തിരുമേനിയും ഇരുപ്പുറപ്പിച്ചു. തിരുമേനിയുടെ തുറിച്ചുള്ള നോട്ടവും നിശബ്ദതയും എനിക്ക് ആകെ പരിഭ്രമമായി. വിഷയം ശ്രദ്ധിക്കാന്‍ പറ്റുന്നില്ല ഒന്നും പിടികിട്ടുന്നുമില്ല. വായിച്ചു കഴിഞ്ഞു ഒരു ചര്‍ച്ചക്ക് തയ്യാറായാണ് തിരുമേനിയുടെ ഇരിപ്പ്.
വിടാന്‍ ഭാവമില്ല എന്ന് മനസ്സിലാക്കിഉള്ള ഇരിപ്പു കണ്ടു ഞാന്‍ ഒരു തരത്തില്‍ അത് വായിച്ചു തീര്‍ത്തു. വായിക്കാന്‍ സാധിക്കാത്ത ഭാഗം വായിച്ചുതരാനും തിരുമേനി തയ്യാറായി. മുഴുവന്‍ വായിച്ചു തീര്‍ന്നു തിരുമേനിയുടെ മുഖത്തേക്ക് നോക്കി, അപ്പോഴും അതേ ഇരിപ്പു, വെട്ടി നിരപ്പാക്കാത്ത നീണ്ടു നരച്ച കണ്‍പീലികള്‍ക്കിടയിലൂടെ ഇരുട്ടില്‍ തിളങ്ങിനിന്ന മിഴികള്‍ ഭയപ്പെടുത്തി. എന്നാല്‍ അപ്പോഴേക്കും അദ്ദേഹത്തിന്റെ മുഖത്തു ഉദയ കിരണങ്ങളുടെ തുടിപ്പ് മാറിമാറി വന്നുനിറഞ്ഞു. "എങ്ങനെയുണ്ട്?" ഏറെ നേരത്തെ നിശബ്ദതയ്ക്കു ശേഷം വന്നു പതിച്ച സ്വരം ആയിരുന്നതിനാല്‍ ഇടിവെട്ടും കൊള്ളിയാനും ഒന്നിച്ചു പതിച്ചതുപോലെ ഞാന്‍ പതറി. ‘സൃഷ്ട്ടികള്‍ അതി വിസ്മയമാര്ര്‍ന്നു’ എന്ന് പറഞ്ഞതുപോലെ ‘ഗംഭീരമായിരിക്കുന്നു ചിന്തകള്‍’ എന്നു ഒരു ഞരക്കത്തോടെ പറഞ്ഞു.
"ഞാന്‍ എഴുതിയതുകൊണ്ടു പറകയല്ല, വേറാരും ഇങ്ങനെ എഴുതി എന്ന് എനിക്ക് തോന്നുന്നില്ല". തിരുമേനി തന്നെ സ്വന്തം എഴുത്തിനെപ്പറ്റി പറയുകയാണ്. ശരീരത്തിന്റെ വിളക്ക് കണ്ണാകുന്നു. കണ്ണ് ചൊവ്വുള്ളതെങ്കില്‍ നിന്റെ ശരീരം മുഴുവന്‍ പ്രകാശിതമായിരിക്കും (മത്തായി 7 :22) പ്രകാശവും ഇരുളിനെപ്പറ്റിയും ഉള്ള വിശകലനമായിരുന്നു അതില്‍. പിന്നെ അതിന്റെ ഓരോ പോയിന്റുകളും വിശദമാക്കുകയാണ്. നിഷ്കളങ്കമായ ആ മുഖത്തു നോക്കി ഞാന്‍ വെറുതേ നോക്കിയിരുന്നു. മിഠായി ചെല്ലത്തില്‍നിന്നു കുട്ടികള്‍ക്ക് കൊടുക്കണം എന്ന് പറഞ്ഞു “എടുക്കൂ എടുക്കൂ” എന്ന് നിര്‍ബന്ധിച്ചു തന്നിരുന്ന മിഠായി കയ്യില്‍ പിടിച്ചു പടവുകള്‍ ഇറങ്ങുമ്പോള്‍ എന്റെ ഹൃദയത്തില്‍ സമ്മാനിച്ച സ്‌നേഹ വസന്തം വാക്കുകള്‍ക്ക് അതീതമായിരുന്നു. ഒരു എഴുത്തുകാരന്‍ എങ്ങനെ ചിന്തിക്കണം എങ്ങനെ എഴുതണം എന്നൊക്കെയുള്ള ആദിപാഠത്തിന്റെ നിര്‍വൃതിയില്‍ ഞാന്‍ അങ്ങനെ മയങ്ങിപ്പോയി.
മറ്റൊരു ദിവസം പുലര്‍ന്നത് കൃത്യം രാവിലെ അഞ്ചുമണിക്ക് തിരുമേനിയുടെ ടെലിഫോണ്‍ കോള്‍ ആയിരുന്നു. “ജോലി കഴിഞ്ഞു ഇതുവഴി വരണം”. ഉടന്‍ ഫോണ്‍ കട്ട്‌ചെയ്തു. ഭദ്രാസന കോണ്‍ഫറന്‍സ് സംബന്ധിച്ച ഒരു പത്ര വാര്‍ത്തയില്‍ അല്‍പ്പം അതിശയോക്തി കലര്‍ന്നിരുന്നു. അത് ഒഴിവാക്കണം എന്ന് പറയാനാണ് വിളിപ്പിച്ചത്. അതി ഭാവുകത്വവും അതിശയോക്തിയും പൊങ്ങച്ചവും തിരുമേനിക്ക് പൊറുക്കാനാവാത്ത പാതകമായിരുന്നു.
അത്യാവശ്യം കാര്യങ്ങള്‍ മാത്രം പറയുക, പറയുന്നതിന് നൂറു ശതമാനവും വില കൊടുക്കുക , ഒക്കെ കൃത്യവും യുക്തവും ആയിരിക്കണം. ജോലി കഴിഞ്ഞു വന്നാല്‍ മതി ഞാന്‍ കാത്തിരിക്കാം എന്ന് പറയുന്നത് വഴി സാധാരണ വിശ്വാസിയുടെ പ്രായോഗിക ജീവിതത്തിന്റെ പ്രാരാബ്ധങ്ങളെക്കുറിച്ചു തികച്ചും ബോധവാനായിരുന്നു തിരുമേനി. അവക്ക് വലിയ വിലകല്‍പ്പിച്ചിരുന്നു എന്ന് പറയുന്നതാണ് ശരി. ആളുകള്‍ അവധിയെടുത്തു മീറ്റിങ്ങുകളില്‍ പങ്കെടുക്കാന്‍ നിര്ബന്ധിച്ചിരുന്നില്ല. ഏതു സമയവും ആര്‍ക്കും അപ്പോയ്ന്റ്‌മെന്റുകള്‍ ഇല്ലാതെ കടന്നു വരാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. ഒക്കെ ഒരു തുറന്ന പുസ്തകം പോലെ ആളുകളുടെ ഇടയില്‍ അവര്‍ക്കൊപ്പം നില്ക്കാന്‍ കഴിഞ്ഞിരുന്നു എന്നതാണ് തിരുമേനിയുടെ മഹത്വം.
സ്‌നേഹം എന്നതായിരുന്നു തിരുമേനിയുടെ ഇഷ്ട്ടപ്പെട്ട പ്രസംഗ വിഷയം. 'തോല്‍ക്കാനും പഠിക്കണം' എന്ന വിഷയത്തെപ്പറ്റിയും പരിവര്‍ത്തനാത്മകമായ പ്രസംഗം അദ്ദേഹത്തില്‍ നിന്നും കേട്ടിട്ടുണ്ട്. വീട്ടില്‍ നടന്ന ഒരു പ്രര്‍ത്ഥന യോഗത്തില്‍ തിരുമേനി അധ്യക്ഷനായിരുന്നു. എന്‍റെ മകള്‍ മുട്ടിലിഴഞ്ഞു നടക്കുന്ന പ്രായമാണ്, പാട്ടുകേട്ട് അവള്‍ തിരുമേനിയുടെ അടുത്ത് ഇഴഞ്ഞു ചെന്ന് അറിയാതെ കൈ അടിച്ചു കൊണ്ടിരുന്നു. തിരുമേനിക്ക് അത് വളരെ ഇഷ്ട്ടപ്പെട്ടു, പ്രാര്‍ഥനക്ക് ആളുകള്‍ പാട്ടുപാടുമ്പോള്‍ തിരുമേനിയും കുട്ടിയും കൈ അടിച്ചു സന്തോഷത്തോടെ പാടി രസിക്കുന്നതു ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു. ചെറുകുട്ടികളോടും എത്ര പ്രായം കൂടിയവരോടും രോഗികളോടും, മറ്റു മതവിശ്വാസികളോടും ഒക്കെ ചേര്‍ന്ന് നിന്നു ദൈവത്തെ മഹത്വപ്പെടുത്തുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. തനിക്കു ആരോഗ്യം ഉള്ള സമയമെല്ലാം കടന്നു ചെല്ലാവുന്ന രോഗികളുടെ സാമീപ്യം ഒരു നിഷ്ഠപോലെ കൊണ്ടുപോയി. കൂടെ പ്രാര്‍ഥിക്കുന്നവര്‍ ഏതു വിശ്വാസക്കാരായിരുന്നാലും, അവര്‍ അനുഭവിക്കുന്ന ഒരു ശാന്തതയും സംതൃപ്തിയും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഓരോ പള്ളിയിലെയും വൈദികര്‍ നടത്തുന്ന പ്രസംഗങ്ങളെക്കുറിച്ചു ചോദിച്ചറിയാനും തിരുമേനി ശ്രദ്ധിച്ചിരുന്നു. അമേരിക്കയിലെ വൈദീകര്‍ മലയാളത്തില്‍ മാത്രം പ്രസംഗിക്കു ന്നതില്‍ അദ്ദേഹത്തിന് വലിയ പ്രയാസമുണ്ടായിരുന്നു. "ഞാന്‍ ഇവിടെ ജനിക്കുകയായിരുന്നെങ്കില്‍ ഈ പള്ളികളില്‍ പോകില്ലായിരുന്നു, മലയാള ഭാഷ മനസ്സിലാകാത്ത ഈ കുട്ടികള്‍ക്ക് മുന്നില്‍ എത്ര മലയാള സാഹിത്യം പറഞ്ഞാലും പ്രയോജനമുണ്ടാകുമോ? അല്‍പ്പം തയ്യാറായാല്‍ ഏതു വൈദികനും ഇത് ചെയ്യാവുന്നതേയുള്ളൂ".തിരുമേനി വേദനയോടെ പറയുമ്പോള്‍ അമേരിക്കയിലെ പുതിയ തലമുറയെപ്പറ്റിയുള്ള ആശങ്ക കണ്ണുകളില്‍ നിഴലിച്ചിരുന്നു.
ഒരു ദിവസം തിരുമേനിയെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം പുറത്തു നടക്കുകയായിരുന്നു. കോരസണ്‍, എനിക്ക് നിങ്ങളൊക്കെ താമസിക്കുന്നപോലുള്ള ഒരു വീട് മതി, വലിയ കെട്ടിടത്തില്‍ എനിക്ക് താമസിക്കാനാവില്ല, എന്റെ കൈപിടിച്ച് അത് പറയുമ്പോള്‍ ആളുകളുടെ ആഗ്രഹങ്ങളും തന്റെ താല്പര്യങ്ങളും തമ്മിലുള്ള ആത്മസംഘര്‍ഷം തെളിഞ്ഞു വന്നിരുന്നു. ക്വീന്‍സിലെ ബെല്‍റോസിലുള്ള ആ ചെറിയ വീടാണ് ഏറെനാള്‍ അരമനയായി ഉപയോഗിച്ചത്. തിരക്കുള്ള വഴികള്‍ ചുറ്റിനിന്ന, ഏതാണ്ട് എല്ലാ സമയവും തുറന്നുകിടന്ന, ആ കെട്ടിടത്തിനു വലം വെയ്ക്കുകയായിരുന്നു തിരുമേനിയുടെ പതിവ് വ്യായാമം. സമൂഹത്തിലെ വലിയ ആളുകള്‍ ഒക്കെ തിരുമേനിയെ സന്ദര്‍ശിച്ചിരുന്നതിനാല്‍ ഒരു വലിയ അരമന കെട്ടിടം വാങ്ങണം എന്ന് ഞങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അങ്ങനെ കമ്മറ്റി തീരുമാനപ്രകാരം കുറെ ദിവസങ്ങള്‍ അവധിയെടുത്തു ഓരോ കെട്ടിടങ്ങള്‍ കാണിക്കാനായി തിരുമേനിയെയും കൊണ്ട് പോകുമായിരുന്നു. ഒന്നും തിരുമേനിക്ക് തൃപ്തിയില്ലാതെ പോയി. അതില്‍ അല്‍പ്പം നീരസം എനിക്കുണ്ട് എന്ന് തിരുമേനിക്ക് തോന്നിക്കാണണം.
വര്‍ഗീസ് പോത്താനിക്കാടും, കോര. കെ. കോരയും, ഞാനും ചേര്‍ന്നാണ് തിരുമേനിയെ മട്ടന്‍ടൗണിലുള്ള കെട്ടിടം കാണിക്കാന്‍ പോയത്. അന്നും ഞങ്ങള്‍ ജോലികഴിഞ്ഞു തിരുമേനിയോടൊപ്പം സന്ധ്യാ പ്രാര്‍ഥനയും കഴിഞ്ഞാണ് കൊണ്ടുപോയത്. അപ്പോഴേക്കും വലിയ ഇരുട്ടായി, ആകെ ചെറിയ വെളിച്ചത്തില്‍ ആ കെട്ടിടം കൃത്യമായി കാണാന്‍ സാധിച്ചില്ല, തിരുമേനി സദാ സമയവും താഴേക്ക് നോക്കി തന്നെയിരുന്നു. ഞങ്ങളോടൊപ്പം മുറിയില്‍ കയറി, “പ്രാര്‍ഥിക്കാം”, ഒന്നും കാണാന്‍ കൂട്ടാക്കാതെ “നമുക്ക് പോകാം” എന്ന് തിരക്ക് കൂട്ടി. പതിവ് പരിപാടികള്‍ പോലെ ഈ പരിപാടിയും പൊളിഞ്ഞു എന്ന് ഞങ്ങള്‍ കണക്കുകൂട്ടി. തിരികെ വരുന്ന വഴി തിരുമേനി ഒന്നും സംസാരിച്ചില്ല. ഞങ്ങളും നിശ്ശബ്ദരായിരുന്നു.
വര്‍ഗീസ് പോത്താനിക്കാട് വിളിക്കുന്നു, തിരുമേനി രാവിലെ വിളിച്ചു ഒരു ചെക്ക് തന്നു. നിങ്ങള്‍ പോയി കോണ്‍ട്രാക്ട് എഴുതിക്കോളൂ എന്ന് പറഞ്ഞു. അന്നും ജോലികഴിഞ്ഞു ഞങ്ങള്‍ അറ്റോര്‍ണിയുടെ ഓഫീസില്‍ പോയി വേണ്ട കോണ്‍ട്രാക്ട് പേപ്പറുകള്‍ തയ്യാറാക്കി അഡ്വാന്‍സ് തുകയും നല്‍കി. തിരികെ വന്നു തിരുമേനിയുടെ കാല്‍പാദങ്ങളില്‍ തൊട്ടു, അപ്പോള്‍ കൈ മുത്താനല്ലായിരുന്നു ഞങ്ങള്‍ക്ക് തോന്നിയത്. പിന്നെ ഓരോ ഘട്ടങ്ങളിലും തിരുമേനി ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതെ എല്ലാത്തിനും മുന്നില്‍ തന്നെ നിന്നു. അത് തനിക്കു വേണ്ടിയല്ല, ജനങ്ങളുടെ ആഗ്രഹത്തിനുവേണ്ടിയുള്ള ത്യാഗമാണെന്നു ഞങ്ങള്‍ക്ക് തിരിച്ചറിവുണ്ടായിരുന്നു. പലപ്പോഴും ജനങ്ങളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാതെ അവരുടെ തലയില്‍ വമ്പന്‍ പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുമ്പോളാണ് ഇടയവേല പാളുന്നത് എന്ന് തിരിച്ചറിവുള്ള വലിയ മനുഷ്യന്‍.
"നിമിഷങ്ങള്‍.. നിമിഷങ്ങള്‍.." എന്നുതുടങ്ങുന്ന ഗാന ശകലം പാടി നടക്കുന്ന തിരുമേനിയെ കാണാറുണ്ടായിരുന്നു. തന്റെ നിയോഗത്തിന്റെ അതിരുകളില്‍ സ്പര്‍ശിക്കറായി എന്ന് നല്ല ബോധം ഉണ്ടായിരുന്നു അപ്പോഴേക്കും. തനിക്കു കിട്ടിയ പണത്തില്‍ ഒന്നും എടുക്കാതെ ഒക്കെ പിന്‍ഗാമിയുടെ കരങ്ങളില്‍ ഏല്‍പ്പിച്ചു നാട്ടിലേക്കു തിരികെ പോകുന്ന ദിവസം. യാത്രയയക്കാന്‍ ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. അപ്പോഴേക്കും അരമന ഒരു വലിയ സൗധം ആയി മാറ്റപ്പെട്ടിരുന്നു.
തിരുമേനി പതുവുപോലെ ഉച്ചയുറക്കം, പ്രാര്‍ഥനകള്‍ ഒക്കെ കഴിഞ്ഞു എയര്‍പോര്‍ട്ടില്‍ പോകാന്‍ തയ്യാറായി. വലിയ വികാര വിക്ഷോഭം ഒന്നും പ്രകടിപ്പിക്കാതെ കാറിലേക്ക് കയറി, ആരോ സീറ്റ് ബെല്‍റ്റ് ഇട്ടു കൊടുത്തു. പതുക്കെ കാര്‍ മുകളിലേക്ക് കയറി റോഡില്‍ പ്രവേശിച്ചു. നിറഞ്ഞ കണ്ണുകളോടെ അവിടെ യാത്ര അയക്കാന്‍ എത്തിയവരോട് കൈ വീശി യാത്ര പറയാനോ മിനക്കെട്ടില്ല. തന്നെ ഏല്‍പ്പിച്ച ധൗത്യം തിരുനാമ മഹത്വത്തിനായി ചെയ്തു, വേല തികച്ചു, കര്‍ഷകന്‍ വയലില്‍ നിന്നു മടങ്ങുന്നപോലെ പോയി.അവിടെ കൂടി നിന്നവരുടെ നെടുവീര്‍പ്പുകള്‍ പെരുവെള്ളത്തിന്റെ ഇരമ്പല്‍ പോലെ അരമനക്കു ചുറ്റും പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. അത് ഇന്നും അമേരിക്കന്‍ ഭദ്രാസനത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

നേര്‍ച്ച പെട്ടി പ്രവറ്റ് ലിമിടഡ് എന്ന മട്ടില്‍ ആണ് സഭയും മതങ്ങളും. വഴിഓരങ്ങളില്‍ കാണുന്ന പല നേര്‍ച്ച പെട്ടികളും സൊകാര്യ വെക്തികളുടെ ആണ്. ഇവരാണ് സാധരണ മനുഷരെ പിടിച്ചു പരിസുധര്‍ ആക്കുന്നവര്‍. പരിസുധര്‍ ആയി പ്രക്യാപിച്ചു കത്തോലിക്ക സഭ പണം വരികൂട്ടുന്നത് കണ്ട് ഓര്‍ത്തഡോക്സ് സബക്കാരും അത് അനുകരിച്ചു. ജീവിച്ചിരിക്കുന്ന പരിശുദ്ധന്‍ എന്ന് പലരും പല തവണ ബര്‍ണബാസിന്‍റെ മുന്നില്‍ വച്ച് ആവര്‍ത്തിച്ചിട്ടും അദേഹം ഒരിക്കലും അത് വേണ്ട എന്ന് തടഞ്ഞില്ല..അദേഹം അമേരിക്കയില്‍ വന്നപ്പോള്‍ എന്നെ പോലെ മൂന്നു 4 പേര്‍ അദേഹത്തിന്‍റെ പേര്‍സണല്‍ ഉപദേശകര്‍ ആയിരുന്നു. മക്കാറിയോസ് അനുഭാവികളുമായി മല്ലടിക്കുന്ന സമയം. ബര്‍ണബാസ് തിരുമേനിയോട് വളരെ കന്ഫിടന്‍സിയല്‍ ആയി ചര്‍ച്ച ചെയിത കാര്യങ്ങള്‍ അദേഹം തന്നെ ലീക്ക് ചെയ്യുകയും ചെയിതു. ഞാന്‍ ഉപദേസക ഗ്രൂപ്പില്‍ നിന്ന് പുറത്തു പോരുകയും ചെയിതു. അദേഹം തിരുമേനി ആകുന്നതിനുമുമ്പ് സെമിനാരിയില്‍ പഠിപ്പിക്കാന്‍ വന്ന കാലം മുതല്‍ അദേഹത്തെ എനിക്ക് അറിയാം. എത്ര കാലം കൊണ്ട് തിരുമേനിയെ കൊരസന് അറിയാം എന്നതും എനിക്ക് അറിയാം. കവല ചട്ടംബികളെയും കൊലപാതകരെയും ഒക്കെ പരുസുധര്‍ ആക്കാന്‍ യാതൊരു ഉളുപ്പും ഇല്ലാത്ത സഭകള്‍ ഉണ്ട്. ചത്ത പശുവിനു മുക്കുടം പാല്‍ എന്നപോലെ ഇത്തരം വെക്തി പൂജകൊണ്ട് എന്ത് നേടാന്‍. നിങ്ങള്‍ നന്നായാല്‍ നിങ്ങള്‍ക്ക് കൊള്ളം, നാട്ടുകാര്‍ക്ക് ശല്യവുംഇല്ലാതെ ആവും. താമസിയാതെ എതെങ്കിലും ഒരു മക്കാറിയോസ് ഭക്ടനില്‍ നിന്നും അടുത്ത ലേഘനം പ്രതീക്ഷിക്കുന്നു. what good is this to the public?
മക്കാരിയോസിന്‍റെ കറുത്ത കാലങ്ങൾക്ക് ശേഷം ആര് വന്നാലും വെളുത്ത വാവ് പോലെ തോന്നും. മക്കാരിയോസിനെയും ബര്ണബാസിനെയും 1970 മുതൽ എനിക്ക് അറിയാം. ഇത്രയും വെക്തി പൂജ വേണമായിരുന്നോ? ഇവർ ഒക്കെ സാധാരണ മനുഷ്യർ ആണ്. കുപ്പായം കെട്ടിയാൽ ഉടൻ ദിവ്യൻ ആകില്ല. നിങ്ങളെ പോലെ ഉള്ള വിശ്വസ ഭക്തർ ആണ് ഇത്തരം ആൾ ദൈവങ്ങളെ സൃഷ്ടിക്കുന്നത്.
Barnabas had several physical ailments & so his thoughts, words & attitude too were affected by it. You guys called him a ‘living saint’ in high over estimated praise. He never stopped none from giving him the decoration. He was very quick tempered & favored people from the north of Kerala. He loved pampering and ridiculed other bishops. I still remember his comment when Benoy achen was selected for Idukki Bishop. ‘’ oh the church should select people with more personality [ he meant physical personality]. Benoy had deep sunken eyes. He was better looking & taller than Barnabas.
When you write this kind of glorious decorations, remember they are just Humans. Do not create human gods, it is an abomination.