ദുബൈ:യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെയും ദുബൈ കെ.എം.സി.സി നാല്പത്തിയഞ്ചാം വാർഷികത്തിന്റെയും ഭാഗമായികെ.എം.സി.സി ക്യാമ്പസ് വിഭാഗംസംഘടിപ്പിക്കുന്ന ’ഇൻസ്പെരിയ’ ക്യാമ്പസ്കോൺഫ്രൻസ് 06/12/2019 നാളെവെള്ളിയാഴ്ചരാവിലെ 9 മണി മുതൽ 11.30 മണി വരെ ദുബൈ കെ.എം.സി.സി അൽ ബറാഹ ഓഡിറ്റോറിയത്തൽനടക്കും. ഷാർജ ഇസ്ലാമിക് ബേങ്ക് വൈസ് പ്രസിഡനറും പ്രശസ്ത പരിശീലകനുമായ ഡോ:സംഗീത്ഇബ്രാഹിം ‘ഇൻസ്പെരിയ’ ക്യാമ്പസ്കോൺഫ്രൻസിൽ. പങ്കെടുക്കും. പുതിയ കാലത്തിന്റെ സാധ്യതകളിലേക്കും വ്യക്തിത്വ-തൊഴിൽ മേഖലകളിലെ നവീന ആശയങ്ങളിലേക്കുംവെളിച്ചം പകരാനുള്ള വേദിയായാണ് കാമ്പസ് സമ്മേളനം ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.യു.എ.ഇയുടെ വിവിധ എമിറേറ്റ്സുകളിൽ നിന്നുംവിദ്യാർത്ഥികൾ പങ്കെടുക്കുന്ന കോൺഫ്രൻസിൽ അറബ് പ്രമുഖരും അക്കാദമിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല