ഓക്‌ലാന്‍ഡ്: ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ ന്യൂസിലാന്‍ഡ് സന്ദര്‍ശിക്കുന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭ സിനഡിന്റെ് നിയോഗപ്രകാരം ന്യൂസിലാന്‍ഡിലുള്ള മലങ്കര സുറിയാനി കത്തോലിക്കരുടെ അജപാലന ശുശ്രൂഷകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കുന്നതിനായി 2012 മെയ് 12 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ ന്യൂസിലാന്റില്‍ പല സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതാണ്. ഓക്‌ലാന്‍ഡിലും പാല്‍മെര്‍സ്റ്റണ്‍ നോര്‍ത്തിലും ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ വി.കുര്‍ബാന അര്‍പ്പിക്കുന്നതാണ്. ഇതു സംബന്ധിച്ച് ന്യൂസിലാന്‍ഡില്‍ താമസിക്കുന്ന മലങ്കര സഭാ മക്കള്‍ക്ക് ശ്രീ. ഉമ്മന്‍ കുറിയാക്കോസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0064 211877368