Image

പുറമ്ബോക്ക്‌ കൈയേറി: കൊച്ചി മേയര്‍ക്കും പി ടി തോമസ് എംഎല്‍എക്കുമെതിരെ വിജിലന്‍സ്‌ അന്വേഷണം

Published on 04 December, 2019
പുറമ്ബോക്ക്‌ കൈയേറി: കൊച്ചി മേയര്‍ക്കും പി ടി തോമസ് എംഎല്‍എക്കുമെതിരെ വിജിലന്‍സ്‌ അന്വേഷണം

മൂവാറ്റുപുഴ > തോട് നികത്തി റോഡ് നിര്‍മിച്ചുവെന്ന പരാതിയില്‍ പി ടി തോമസ്‌ എംഎല്‍എയ്‌ക്കും കൊച്ചി മേയര്‍ സൗമിനി ജെയ്‌നുമെതിരെ പ്രാഥമിക അന്വേഷണത്തിന്‌ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്‌. 14 പ്രതികളുള്ള കേസില്‍ മേയര്‍ ഒമ്ബതാം പ്രതിയും പി ടി തോമസ് പത്താംപ്രതിയുമാണ്‌. ഡിവിഷന്‍ കൗണ്‍സിലര്‍ ജോണ്‍സണ്‍ പാട്ടത്തില്‍ പതിനൊന്നാം പ്രതിയാണ്‌. കൊച്ചി കോര്‍പ്പറേഷന്‍ 57--ാം ഡിവിഷനിലെ കോച്ചാപ്പിള്ളി തോട്‌ നികത്തി റോഡ്‌ നിര്‍മിച്ചുവെന്നാണ്‌ പരാതി. തീരദേശ പരിപാലന നിയമവും തണ്ണീര്‍ത്തട സംരക്ഷണ നിയമവും ലംഘിച്ചാണ്‌ റോഡ്‌ നിര്‍മിച്ചത്‌.


കൊച്ചി നഗരസഭാ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, നഗരസഭാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒന്നുമുതല്‍ എട്ടുവരെ പ്രതികളാണ്. ഗിരിനഗറിലെ എറണാകുളം കോ---ഓപ്പറേറ്റീവ് ഹൗസ് കണ്‍സ്ട്രക്ഷന്‍ സൊസൈറ്റി ലിമിറ്റഡ് നമ്ബര്‍ ഇ--169ന്റെ പ്രസിഡന്റ്, സെക്രട്ടറി, കരാറുകാരന്‍ എന്നിവര്‍ 12,13,14 പ്രതികളാണ്. സൊസൈറ്റിക്കുവേണ്ടി ചിലവന്നൂര്‍ കായല്‍ പൊന്നോത്തുചാലുമായി കൂടിച്ചേരുന്ന കായല്‍ ഭാഗത്തെ സര്‍വ്വേ നമ്ബര്‍ 803ല്‍ ഉള്‍പ്പെടുന്ന ഒന്നര ഏക്കര്‍ തോട് പുറമ്ബോക്ക്‌ കൈയേറി നികത്തിയാണ്‌ റോഡ് നിര്‍മിച്ചത്‌. ഇതിന്‌ മേയറും പി ടി തോമസ്‌ എംഎല്‍എയും അധികാര ദുര്‍വിനിയോഗവും നിയമലംഘനവും നടത്തിയെന്നാണ്‌ കടവന്ത്ര കടവില്‍ ചെഷയര്‍ ടാര്‍സന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്‌.

Join WhatsApp News
P T Fan 2019-12-04 05:47:13
ഈ മലയാളി വാർത്തകളുടെ തലവാചകങ്ങൾ കുറേക്കൂടെ മാന്യനായി കൊടുക്കുക. കേരളത്തിലെ സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന ചുരുക്കം ചില രാഷ്ട്രീയക്കാരിൽ മുൻ നിരയിലുള്ള ശ്രി പി ടി തോമസ്സിനെപ്പോലെ (ശീമതി സൗമിനിയെ എനിക്കറിയില്ല) ഒരാളെ ആക്ഷേപിക്കുന്ന തരത്തിലുള്ളതാനീ തലവാചകം. പൊതു റോഡിനു വേണ്ടിയായണ് കൈയേട്ടം നടന്നിരിക്കുന്നത് അല്ലാതെ കയ്യേറി സ്വന്തം പേരിൽ പട്ടയം ഉണ്ടാക്കുകയല്ല ചെയ്തത്. ഏക്കറുകണക്കിന് സ്ഥലം കയ്യേറുന്ന ഇടതു വലതു രാഷ്ട്രീയക്കാരുള്ള നാട്ടിൽ ഇടുക്കി ക്കാരനായിട്ടുകൂടി ഒരു സെന്റ് ഭൂമി കയ്യേറുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തൊരു തോമസ്സിനെപ്പറ്റി ഇതുപോലൊരു തലവാചകം തെറ്റിധാരണ പരത്തും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക