Image

മുരളീധരനും ശെല്‍വരാജും കൂടിക്കാഴ്ച നടത്തി

Published on 12 May, 2012
മുരളീധരനും ശെല്‍വരാജും കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജും കെ.മുരളീധരന്‍ എംഎല്‍എയും കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലിലായിരുന്നു കൂടിക്കാഴ്ച. നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ മുരളീധരന്‍ രംഗത്തുവന്നിരുന്നു. ശെല്‍വരാജിനുവേണ്ടി മുരളി ഇതുവരെ പ്രചാരണരംഗത്തുമിറങ്ങിയിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. അടുത്ത ദിവസങ്ങളില്‍ പ്രചാരണത്തിന് എത്തുമെന്ന് ശെല്‍വരാജിന് മുരളി ഉറപ്പു നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക