Image

മണിപ്പൂര്‍ വിഭജിക്കില്ലെന്ന് സര്‍ക്കാര്‍

Published on 12 May, 2012
മണിപ്പൂര്‍ വിഭജിക്കില്ലെന്ന് സര്‍ക്കാര്‍
ഇംഫാല്‍: മണിപ്പൂര്‍ സംസ്ഥാനം രണ്ടായി വിഭജിക്കില്ലെന്ന് മണിപ്പൂര്‍ ആഭ്യന്തരമന്ത്രി ഗെയ്ക്കാനാഗം. മണിപ്പൂരിലെ 23 സമുദായങ്ങളുടെ മാതൃസ്ഥലമാണ് ഇതെന്നും ഭൂമിശാസ്ത്രപരമായി 22,327 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള സംസ്ഥാനത്തെ എങ്ങനെയാണ് വിഭജിക്കുകയെന്നും ഗെയ്കാനാഗം ചോദിച്ചു. 

ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണ് അതുകൊണ്ട്് ഒരു പ്രത്യേക വിഭാഗത്തിന്റെ ആവശ്യം നടപ്പിലാക്കാന്‍ സാധ്യമല്ല. മണിപ്പൂരില്‍ കൂകിലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായി കൂകി സമുദായം ഇന്ന് പന്ത്രണ്ടണ്ട് മണിക്കൂര്‍ ബന്ദ് ആചരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മണിപ്പൂര്‍ ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക