Image

വിശപ്പ്(കവിത : സുബൈര്‍ തഖ്ദീസ്)

സുബൈര്‍ തഖ്ദീസ് Published on 03 December, 2019
 വിശപ്പ്(കവിത : സുബൈര്‍ തഖ്ദീസ്)
വിശപ്പ്
ജീവിതത്തിന്റെ നുരക്കുന്ന
മുകള്‍ഭാഗം വെച്ചു നീട്ടുന്ന
ആനന്ദ നിമിഷങ്ങളാല്‍
റോഡിലുപെക്ഷിക്കപ്പെട്ട
അനാഥന്റെ ശാപമാണ് ...

വിശപ്പ്
തെരുവില്‍ കൊല്ലപെട്ട
നിരപരാധിയുടെ വിധവയുടെ
മാനമാണ്

വിശപ്പ്
ഉറപ്പില്‍ നിന്ന് ഊഹങ്ങളിലേക്ക്
ജീവിത രേഖ തേടിയുള്ള യാത്രകളിലെ
അഭയാര്‍തികളുടെ
ഉത്തരമില്ലാത്ത ചോദ്യമാണ് ...... ..

വിശപ്പ്
ആമാശയത്തിന്റെ നിര്‍ബന്ധിതാവസ്തക്കെതിരെ
ഇല്ലയ്മക്കാരന്‍ അതിജീവിക്കുന്ന  വിപ്ലവമാണ് 

 വിശപ്പ്(കവിത : സുബൈര്‍ തഖ്ദീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക