Image

വി.എസിന്റെ വിമര്‍ശനങ്ങള്‍ നിസാരമായി തളളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി

Published on 12 May, 2012
വി.എസിന്റെ വിമര്‍ശനങ്ങള്‍ നിസാരമായി തളളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ നിസാരമായി തളളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രശ്‌നത്തില്‍ സിപിഎം ആത്മപരിശോധന നടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഒരു ജനകീയ പാര്‍ട്ടി ഒരിക്കലും സ്വീരിക്കരുതാത്ത നടപടികളാണ് ടി.പി.വധത്തില്‍ സിപിഎം സ്വീകരിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ വി.എസിന്റെ പ്രതികരണം എത്രത്തോളം ആത്മാര്‍ഥതയോടെയാണെന്ന് അറിയില്ല. ഇത് അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യക്തമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക