Image

എല്ലാം തെറ്റിദ്ധാരണ, ഷെയ്ന്‍ തിരിച്ച്‌ വരണം; നിലപാട് തിരുത്തി ശരത്!

Published on 03 December, 2019
എല്ലാം തെറ്റിദ്ധാരണ, ഷെയ്ന്‍ തിരിച്ച്‌ വരണം; നിലപാട് തിരുത്തി ശരത്!

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ നിലപാട് തിരുത്തി 'വെയില്‍' സംവിധായകന്‍ ശരത്.

ഷെയ്ന്‍ മടങ്ങി വരണമെന്നും ചിത്രം പൂര്‍ത്തിയാക്കണമെന്നു൦ ആവശ്യപ്പെട്ട് ഫെഫ്കയെ സമീപിച്ചിരിക്കുകയാണ് ശരത്.


ഷെയ്ന്‍ സഹകരിച്ചാല്‍ പതിനഞ്ച് ദിവസം കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാമെന്നും ഫെഫ്ക ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാണമെന്നും ഫെഫ്കയ്ക്ക് അയച്ച കത്തില്‍ ശരത് പറയുന്നു.

ആദ്യ സംവിധാന സംരംഭമായ വെയില്‍ മുടങ്ങിയത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും സംഭവിച്ചതെല്ലാം തെറ്റിദ്ധാരണ മൂലമാണെന്നും ശരത് പറയുന്നു.


സിനിമയുടെ 75% ചിത്രീകരണം പൂര്‍ത്തിയായെന്നും താനും ഷെയ്നും ചിത്രത്തിനായി ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.

വെയിലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നിര്‍മാതാക്കളുടെ സംഘടന ഇടപെട്ടതോടെ ഷെയ്ന്‍ വിലക്ക് നേരിടുകയാണ്. എന്നാല്‍ വിലക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് താര സംഘടനയായ AMMA.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക