Image

മുണ്ടു മടക്കി കുത്തി കലിപ്പന്‍ ലുക്കില്‍ മമ്മൂട്ടി; ഷൈലോക്കിലെ പുതിയ ലുക്ക് പുറത്ത്

Published on 03 December, 2019
മുണ്ടു മടക്കി കുത്തി കലിപ്പന്‍ ലുക്കില്‍ മമ്മൂട്ടി; ഷൈലോക്കിലെ പുതിയ ലുക്ക് പുറത്ത്

ജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ഷൈലോക്കിലെ പുതിയ ലുക്ക് പുറത്ത്. സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ ബിബിന്‍ മോഹനാണ് മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചത്. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍.


ചിത്രത്തില്‍ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. അതോടൊപ്പം തമിഴ് നടന്‍ രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.


നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ഒരുക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ഗോപി സുന്ദര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക