Image

വീ‍നീതുമായി തല്ലിപ്പിരിഞ്ഞു ? വെളിപ്പെടുത്തലുമായി ഷാന്‍ റഹ്‌മാന്‍ !

Published on 03 December, 2019
വീ‍നീതുമായി തല്ലിപ്പിരിഞ്ഞു ? വെളിപ്പെടുത്തലുമായി ഷാന്‍ റഹ്‌മാന്‍ !

വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകന്‍ മലയാളത്തിന് സമ്മാനിച്ച്‌ സംഗിത സംവിധായകനാണ് ഷാന്‍ റഹ്‌മാന്‍. വിനീത് ശ്രീനിവാസന്റെ ആല്‍ബങ്ങളിലും. ആദ്യ ചിത്രം മുതലങ്ങോട്ട് എല്ലാ സിനിമകളിലും ഷാന്‍ തന്നെയാണ് സംഗീതം. എന്നാല്‍ വിനീതും ഷാന്‍ റഹ്‌മാനും തന്നില്‍ പിണക്കത്തിലാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനെയും, കല്യാണി പ്രിയദര്‍ശനെയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ഒരുക്കുന്ന ഹൃദയം എന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ഷാന്‍ അല്ല എന്നതാണ് പ്രചരണങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാന്‍ റഹ്‌മാന്‍ ഇപ്പോള്‍.


തങ്ങള്‍ പിരിഞ്ഞിട്ടില്ല എന്നും ഹൃദയത്തിലെ പാട്ടുകള്‍ ഒരുക്കാന്‍ ഹിഷാം അബ്ദുള്‍ വഹാബിനെ ഏല്‍പ്പിച്ചത് താനും വിനീതും ;ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു എന്നും ഷാന്‍ റഹ്‌മാന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. 'ഇന്നലെ മുതല്‍ ചില കാര്യങ്ങള്‍ എന്നെ വല്ലാത അലട്ടുകയാണ്. വിനീതിന്റെ 'ഹൃദയം' എന്ന ചിത്രത്തിനു വേണ്ടി ഞാന്‍ പാട്ട് ചിട്ടപ്പെടുത്തുന്നില്ല. മറിച്ച്‌ എന്റെ സഹോദരന്‍ ഹിഷാം അബ്ദുള്‍ വഹാബ് ആണ് അതു ചെയ്യുന്നത്. അതില്‍ നിങ്ങള്‍ക്ക് ചില സംശയങ്ങള്‍ ഉണ്ട് എന്നെനിക്ക് മനസിലായി. അതു കൊണ്ട് എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ട്


ഞാനും വിനീതും ഇപ്പോഴും പഴയതു പോലെ സുഹൃത്തുക്കളാണ്. ഞങ്ങള്‍ തമ്മില്‍ അടിച്ചു പിരിഞ്ഞു എന്നാണ് പലരും കരുതുന്നത്. ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നങ്ങളും ഇല്ല. 'കുഞ്ഞെല്‍ദോ' എന്ന ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കുകയാണ് ഞാനിപ്പോള്‍. കഴിഞ്ഞ ദിവസംകൂടി വിനീതിനെ കണ്ടിരുന്നു. ഇനി ഹിഷാമിനെക്കുറിച്ച്‌ പറയാം. സംഗീത ജീവിതത്തില്‍ അര്‍ഹിച്ച ആംഗീകാരം ലഭിച്ചിട്ടില്ലാത്ത ആളാണ് അവന്‍. അവന് ഒരു അവസരം ലഭിച്ചാല്‍ ആ കഴിവ് ലോകം മുഴുവന്‍ അറിയും. സംഗീത ലോകത്തിന് ഒരു പ്രതിഭയെ കൂടി ലഭിക്കുകയും ചെയ്യും.


അതു കൊണ്ട് ഞാനും വിനീതുംകൂടിയാണ് ഹൃദയം ഹിഷാമിനെ ഏല്‍പ്പിക്കാം എന്ന് തീരുമാനിച്ചതാണ് . ലവ് ആക്ഷന്‍ ഡ്രാമ, ഹെലെന്‍, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങളുടെ പ്രവര്‍ത്തനം ഒരേ സമയത്താണ് നടന്നത്. അതിലെല്ലാം വിനീതും ഭാഗമായിരുന്നു. ഞങ്ങളുടെ സൗഹൃദം എന്നത് സിനിമയ്ക്കും സംഗീതത്തിനും അപ്പുറമാണ്. ഒരിക്കല്‍ വിനീത് എന്നോടു പറഞ്ഞു 'നീ ആരെയെങ്കിലും കൊന്നാലും ഞാന്‍ നിന്റെ കൂടെ നില്‍ക്കും.' അതാണ് ഞങ്ങള്‍. 'ഹൃദയം മ്യൂസിക് പൊളിക്കണം' എന്നു പറഞ്ഞ് പലരും എനിക്ക് മെസേജുകള്‍ അയക്കുന്നുണ്ട്. അത് കണ്ടപ്പോള്‍ എനിക്ക് വലിയ സങ്കടം തോന്നി. കാരണം ആ ആശംസകള്‍ എല്ലാം ലഭിക്കേണ്ടത് ഹിഷാമിനാണ്. അവന്‍ ഹൃദയത്തിനു വേണ്ടി എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിക്കഴിഞ്ഞു'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക