Image

ഡെലിഗേറ്റ്‌ സെല്‍ ഉദ്‌ഘാടനം നാലിന്‌

Published on 03 December, 2019
ഡെലിഗേറ്റ്‌ സെല്‍ ഉദ്‌ഘാടനം നാലിന്‌
രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ്‌ സെല്ലും ഫെസ്റ്റിവല്‍ ഓഫീസും സാംസ്‌ക്കാരിക മന്ത്രി എ കെ ബാലന്‍ ഉദ്‌ഘാടനം ചെയ്യും.ഡിസംബര്‍ നാലിന്‌ രാവിലെ 11 ന്‌ ടാഗോര്‍ തിയേറ്ററിലാണ്‌ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ്‌ സെല്ലും പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. 

സിനിമാ താരം അഹാന കൃഷ്‌ണകുമാറിന്‌ ആദ്യ പാസ്‌ നല്‍കിയാണ്‌ പാസ്സ്‌ വിതരണത്തിന്‌ തുടക്കം കുറിയ്‌ക്കുന്നത്‌. നടന്‍ ഇന്ദ്രന്‍സ്‌ ,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വൈസ്‌ ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍, സെക്രട്ടറി മഹേഷ്‌ പഞ്ചു, എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ അംഗം സിബി മലയില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പാസ്‌ വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ്‌ ടാഗോറില്‍ ഒരുക്കിയിരിക്കുന്നത്‌. അന്വേഷണങ്ങള്‍ക്കും സാങ്കേതികസഹായത്തിനും പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചിട്ടുണ്ട്‌. പാസുകള്‍ക്കായി ഡെലിഗേറ്റുകള്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനായി 10 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്‌.

 ഭിന്നശേഷി വിഭാഗത്തിനും മുതിര്‍ന്ന പൗര�ാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.ഡിസംബര്‍ നാലിന്‌ സെല്‍ ഉദ്‌ഘാടനത്തിന്‌ ശേഷവും അഞ്ച്‌ മുതല്‍ രാവിലെ 10 മുതല്‍ രാത്രി 7 മണി വരെയും പാസ്‌ വിതരണം ഉണ്ടാകും. ഇത്തവണ 10500 പാസ്സുകളാണ്‌ വിതരണം ചെയ്യുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക