Image

സമരം നടത്തുന്ന പൈലറ്റുമാര്‍ മാപ്പു പറഞ്ഞാല്‍ മാത്രം ചര്‍ച്ചയെന്ന് അജിത് സിംഗ്

Published on 12 May, 2012
സമരം നടത്തുന്ന പൈലറ്റുമാര്‍ മാപ്പു പറഞ്ഞാല്‍ മാത്രം ചര്‍ച്ചയെന്ന് അജിത് സിംഗ്
ന്യൂഡല്‍ഹി: സമരം നടത്തുന്ന പൈലറ്റുമാര്‍ യാത്രക്കാരോട് മാപ്പു പറയാന്‍ തയാറായാല്‍ മാത്രമെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാവൂവെന്ന് വ്യോമയാന മന്ത്രി അജിത് സിംഗ്. സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ പൈലറ്റുമാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം അവര്‍ യാത്രക്കാരോട് മാപ്പു പറയണം. സമരംമൂലം തങ്ങള്‍ക്കുണ്ടായ ബുദ്ധമുട്ടില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചാല്‍ സമരം നടത്തുന്ന പൈലറ്റുമാരോ എയര്‍ ഇന്ത്യയോ ശേഷിക്കില്ലെന്നകാര്യം പൈലറ്റുമാര്‍ ഓര്‍ക്കണണമെന്നും മന്ത്രി പറഞ്ഞു. 

പൈലറ്റുമാര്‍ക്ക് യാത്രക്കാരോടാണ് പ്രതിബദ്ധത വേണ്ട്ത്. അവരെ വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും കാത്തിരുത്തി സര്‍ക്കാരുമായി ചര്‍ച്ച നടത്താമെന്ന് പൈലറ്റുമാര്‍ കരുതേണ്‌ടെന്നും അജിത് സിംഗ് പറഞ്ഞു. അതേസമയം, പൈലറ്റുമാരുടെ സമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി മുന്‍ വ്യോമയാനമന്ത്രിമാരുടെ യോഗം മന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക