Image

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 27 റണ്‍സ് ജയം

Published on 12 May, 2012
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 27 റണ്‍സ് ജയം
കൊല്‍ക്കത്ത: രോഹിത് ശര്‍മ്മയുടെ ഉജ്ജ്വല സെഞ്ച്വറിയുടെ(109 നോട്ടൗട്ട്) മികവില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 27 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത മുബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. കേവലം 60 പന്തില്‍ നിന്നാണ് രോഹിത് 109 റണ്‍സ് അടിച്ചുകൂട്ടിയത്. 58 പന്തില്‍ പുറത്താകാതെ 66 റണ്‍സുമായി ഗിബ്‌സ് രോഹിതിന് മികച്ച പിന്തുണ നല്‍കി. സ്‌കോര്‍ 15 ലെത്തി നില്‍ക്കെ രണ്ട് റണ്‍സെടുത്ത സച്ചിനെ നഷ്ടമായ ശേഷം ഇരുവരും ചേര്‍ന്ന് 167 റണ്‍സിന്റെ കൂട്ടിച്ചേര്‍ത്തു.

ബാറ്റ്‌സ്മാന്മാര്‍ സമ്മാനിച്ച മികച്ച സ്‌കോര്‍ പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞതോടെയാണ് മുംബൈക്ക് കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ തോല്‍പിക്കാന്‍ സാധിച്ചത്. ഗംഭീര്‍ പൂജ്യനായും ബിസ്‌ല ഒരു റണ്ണോടെയും മടങ്ങിയതോടെ കൊല്‍ക്കത്തയ്ക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. കാലിസും(79) യൂസഫ് പഠാനും(40 നോട്ടൗട്ട്) ശ്രമിച്ചെങ്കിലും സ്‌കോര്‍ 155 ലെത്തിക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ.

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ഭജന്‍ സിങ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക