Image

അപ്പനെ പോലെ ഇസ ഡീസന്റാണ്, അവന്‍ വന്നതോടെ എല്ലാം മാറി; മകനെ മാനേജ് ചെയ്യാന്‍ എളുപ്പമാണെന്ന് കുഞ്ചോക്കോ ബോബന്‍

Published on 01 December, 2019
അപ്പനെ പോലെ ഇസ ഡീസന്റാണ്, അവന്‍ വന്നതോടെ എല്ലാം മാറി; മകനെ മാനേജ് ചെയ്യാന്‍ എളുപ്പമാണെന്ന് കുഞ്ചോക്കോ ബോബന്‍


വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുഞ്ഞുങ്ങളുണ്ടാവാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ അഭിമുഖീകരിച്ചവരാണ് കുഞ്ചാക്കോ ബോബനും പ്രിയയും. ഇതേ കുറിച്ച് ഇവര്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. നാളുകള്‍ക്കിപ്പുറം ഇവരുടെ ജീവിതത്തിലേക്ക് ഇസയെന്ന രാജകുമാരന്‍ എത്തിയിരിക്കുകയാണ്. ഇസ വന്നതോടെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിച്ചെന്നും ഇവര്‍ പറഞ്ഞിരുന്നു.

ഏഴുമാസമായിരിക്കുന്നു മകനിപ്പോള്‍. മുട്ടിലിഴഞ്ഞ് തുടങ്ങിയ ഇസ ഇപ്പോള്‍ പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാറുണ്ട്. അത്‌പോലെ തന്നെ രാത്രിയില്‍ ഉറങ്ങാറുമുണ്ട്. മകനെ മാനേജ് ചെയ്യാന്‍ എളുപ്പമാണെന്ന് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയയും കുഞ്ചാക്കോ ബോബനും പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക