Image

ജ്യോതികയുടെ ഒറ്റ വാചകം: ഐ ലവ് യു സൂര്യ; സദസ്സില്‍ കരാഘോഷമുയര്‍ന്നു

Published on 01 December, 2019
ജ്യോതികയുടെ ഒറ്റ വാചകം: ഐ ലവ് യു സൂര്യ; സദസ്സില്‍ കരാഘോഷമുയര്‍ന്നു
തമിഴില്‍ എല്ലാ സിനിമാപ്രേമികളുടെയും പ്രണയ ജോഡികളാണ് സൂര്യയും ജ്യോതികയും. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക വീണ്ടും സിനിമയില്‍ എത്തിയപ്പോള്‍ രണ്ട് കൈയും നീട്ടിയാണ് ആരാധകള്‍ സ്വീകരിച്ചത്. തിരികെ സിനിമയിലേക്ക് എത്താന്‍ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യ്തത് സൂര്യയായിരുന്നു. പുതിയ സിനിമയുടെ പ്രചാരണ പരിപാടികള്‍ അക്കാര്യം ജ്യോതിക പങ്ക്‌വെക്കാറുമുണ്ട്. എന്നാല്‍ അത്തരം പതിവ് തെറ്റിച്ചുകൊണ്ടായിരുന്നു പുതിയ ചിത്രം തമ്പിയുടെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായി ജ്യോതിക നടത്തിയ പ്രസംഗം

കാര്‍ത്തി നിര്‍മ്മിക്കുന്ന ചിത്രമാണ് തമ്പി. ഓണ്‍സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഇതൊരു പൂര്‍ണ കുടുംബ ചിത്രമാണെന്നായിരുന്നു ജ്യേതികയുടെ കമന്റ്. ചിത്ത്രിലെ എല്ലാവരെയും പറ്റി സംസാരിച്ച ജ്യോതിക അവസാനമാണ് സൂര്യയെ പറ്റി പറഞ്ഞത്. അതും ഒരു ഒറ്റ വാചകത്തില്‍. ഐ ലവ് യു സൂര്യ. അതോടെ സദസില്‍ കരഘോഷമുയര്‍ന്നു. 

കാര്‍ത്തി, സത്യരാജ്, നിഖില, ആന്‍സണ്‍ പോള്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആദ്യമായിട്ടാണ് സത്യരാജിനൊപ്പം ജ്യോതിക അഭിനയിക്കുന്നത്. ഇക്കാര്യത്തില്‍ തന്റെ മക്കള്‍ക്കായിരുന്നു ആവേശം എന്നും ജ്യോതിക പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക