Image

എംഇഎസ് കുടുംബ സംഗമം സംഘടിപ്പിച്ചു

Published on 01 December, 2019
എംഇഎസ് കുടുംബ സംഗമം സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി: മുസ് ലിം എഡ്യൂക്കേഷനല്‍ സൊസൈറ്റി കുവൈത്ത് ചാപ്റ്റര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ഖൈത്താനിലെ രാജധാനി ഹാളില്‍ നടന്ന സംഗമത്തില്‍ പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. എംഇഎസിന്റെ കുവൈറ്റിലെയും,നാട്ടിലെയും പ്രവര്‍ത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ പറ്റിയും ഖലീല്‍ അടൂര്‍ വിശദീകരിച്ചു.

സിദ്ദീഖ് വലിയകത്ത് ആശംസ നേര്‍ന്നു.തുടര്‍ന്നു നടന്ന വിവിധ വൈജ്ഞാനിക കലാ മത്സരങ്ങള്‍ക്കു അന്‍വര്‍ മന്‍സൂര്‍ സെയ്ത്ത്,സാലേഹ് ബാത്ത എന്നിവര്‍ നേതൃത്വം നല്‍കി.

വിജയികള്‍ക് ഡോ അമീര്‍,ഷറഫുദീന്‍ കണ്ണേത്ത്,ഫസിയുല്ലാ,അഫസ്ല്‍ ഖാന്‍ മലബാര്‍ ഗോള്‍ഡ്,റിയാസ് ജസീറ എയര്‍ വേര്‍സ് ,മുഹമ്മദ് സഗീര്‍,സാദിഖ് അലി ,ഡോ തസ്‌നിം,ജസീമ റാഫി,ഷഹനാ അഷ്‌റഫ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാ പരിപാടിയും റാഫി കല്ലായിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഗാനവിരുന്നും ശ്രദ്ദേയമായി.

ഡോ. മുസ്തഫ, സുബൈര്‍, റമീസ്,ഗഫൂര്‍, ഫിറോസ്,റയീസ്, നൗഫല്‍, സഹീര്‍, മുജീബ്, ഉസ്മാന്‍, അര്‍ഷാദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.മിസാജ് റിയാസ് ഖിറാഅത്ത് നിര്‍വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അഷ്‌റഫ് അയൂര്‍ സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് പി ടി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക