Image

മര്‍ത്ത മറിയം വനിതാസമാജം രജത ജൂബിലിയോടനുബന്ധിച്ച് 'ഹെല്‍മോ 2019' സംഘടിപ്പിച്ചു

Published on 01 December, 2019
മര്‍ത്ത മറിയം വനിതാസമാജം രജത ജൂബിലിയോടനുബന്ധിച്ച് 'ഹെല്‍മോ 2019' സംഘടിപ്പിച്ചു


കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ മര്‍ത്ത മറിയം വനിതാ സമാജത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് 'ഹെല്‍മോ 2019' എന്ന പേരില്‍ 'ഇന്റര്‍പ്രെയര്‍ ക്രിസ്ത്യന്‍ ഭക്തിഗാന മത്സരം' സംഘടിപ്പിച്ചു

ഇടവകയിലെ വനിതകളില്‍ സംഗീതത്തിലുള്ള അവബോധവും അഭിരുചിയും വളര്‍ത്തുവാന്‍ വേണ്ടി മഹാഇടവകയിലെ പ്രാര്‍ത്ഥനായോഗങ്ങളെ ഉള്‍പ്പെടുത്തി, നവംബര്‍ 29നു സാല്‍മിയ സെന്റ് മേരീസ് ചാപ്പലില്‍ വെച്ച് നടന്ന മത്സരത്തില്‍ പതിനാറോളം ടീമുകള്‍ പങ്കെടുത്തു.

മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അബ്ബാസിയ സെന്റ് കുര്യക്കോസ് പ്രാര്‍ത്ഥനായോഗം മാസ്റ്റര്‍ ജെറിന്‍ മാത്യൂ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം അബ്ബാസിയ സെന്റ് ഏലിയാസ് പ്രാര്‍ത്ഥനായോഗവും, മൂന്നാം സ്ഥാനം സെന്റ് മേരീസ് പ്രാര്‍ത്ഥനായോഗവും, സെന്റ് പീറ്റേര്‍സ് സെന്റ് സ്റ്റീഫന്‍സ് പ്രാര്‍ത്ഥനായോഗങ്ങളുടെ സംയുക്ത ടീമും പങ്കിട്ടു. സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ, എബ്രഹാം ജേക്കബ്, മായാ ജോസ് എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

ഇടവകവികാരിയും പ്രസിഡണ്ടുമായ ഫാ. ജിജു ജോര്‍ജ്ജ് ഭദ്രദീപം തെളിയിച്ച് സമാജത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉത്ഘാടനം നിര്‍വ്വഹിച്ചു. സമാജം വൈസ് പ്രസിഡണ്ട് എലിസബത്ത് മാത്യൂ സ്വാഗതവും സെക്രട്ടറി സ്രീബാ വിനോദ് നന്ദിയും രേഖപ്പെടുത്തിയ യോഗത്തില്‍ ഇടവക മുന്‍ വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ലിജു പൊന്നച്ചന്‍, ഇടവക സെക്രട്ടറി ജിജി ജോണ്‍, പ്രാര്‍ത്ഥനായോഗ ജനറല്‍ സെക്രട്ടറി സാമുവേല്‍ ചാക്കോ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക