Image

നേതൃത്വം യുവജനങ്ങളിലേക്ക്; വിജ്ഞാനം പകര്‍ന്നു ആവേശമായി മാറി യുക്മ യൂത്ത് കോണ്‍ഫറന്‍സ്

Published on 01 December, 2019
നേതൃത്വം യുവജനങ്ങളിലേക്ക്; വിജ്ഞാനം പകര്‍ന്നു ആവേശമായി മാറി യുക്മ യൂത്ത് കോണ്‍ഫറന്‍സ്


ബെര്‍മിംഗ്ഹാം: യുക്മയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ യുവജനാഘോഷവും പരിശീലനകളരിയും യുകെ മലയാളി സമൂഹത്തിന് നേതൃത്വം നല്‍കുവാന്‍ പുതിയ തലമുറ സജ്ജരാകുന്നുവെന്ന അഭിമാനകരമായ സാഹചര്യമൊരുക്കിയ സംഗമവേദിയായി മാറി. വോള്‍വര്‍ഹാംപ്ടണിലെ യുകെകെസിഎ ഹാളില്‍ നടന്ന യുക്മ ദേശീയ യൂത്ത് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം യുവജനങ്ങളാണ് എത്തിച്ചേര്‍ന്നത്.

ആന്ധ്രപ്രദേശ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ ബാബു അഹമ്മദ് ഐഎഎസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയ്ക്ക് വിജ്ഞാനപ്രദമായ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് വളരെയേറെ മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരുന്നതിനും അതിലേയ്ക്കുള്ള മാര്‍ഗങ്ങളുമൊക്കെ നേട്ടങ്ങള്‍ കൈവരിച്ച പുതിയ തലമുറ തന്നെ പകര്‍ന്നു നല്‍കുന്നത് ഓരോ മേഖലകളിലേയ്ക്കും കടന്നു ചെല്ലാനാഗ്രഹിക്കുന്നവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് ഗവണ്‍മെന്റിലെ വിദേശ വ്യാപാര വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്റ്ററും സീനിയര്‍ ഉപദേഷ്ടാവുമായ ഡോ.അനൂജ് മാത്യു ചടങ്ങില്‍ വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷ് സിവില്‍ സര്‍വീസിന്റെ ഏത് ഉന്നതമായ സ്ഥാനത്തേയ്ക്ക് എത്തിച്ചേരുന്നതിനും അവസരങ്ങളുണ്ടെന്നും അത് പ്രയോജനപ്പെടുത്തുവാന്‍ മലയാളി സമൂഹത്തിന്റെ പുതിയ തലമുറയ്ക്ക് ആവണമെന്നും അദ്ദേഹം പറഞ്ഞു.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അധ്യക്ഷത വഹിച്ചു. യുക്മ ദേശീയ വൈസ് പ്രസിഡന്റും ഇവന്റ് ഓര്‍ഗനൈസറുമായ ലിറ്റി ജിജോ ആമുഖ പ്രഭാഷണം നടത്തി. യുക്മ ദേശീയ ഭാരവാഹികളായ അലക്‌സ് വര്‍ഗീസ്, അനീഷ് ജോണ്‍, എബി സെബാസ്റ്റ്യന്‍, സെലീന സജീവ്, ടിറ്റോ തോമസ്, യുക്മ നേതാക്കളായ ഡോ. ബിജു പെരിങ്ങത്തറ, സന്തോഷ് തോമസ്, ജയകുമാര്‍ നായര്‍, ഡിക്‌സ് ജോര്‍ജ്, എന്നിവര്‍ പങ്കെടുത്തു. ആതിഥേയരായ ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് സാന്റോ ജേക്കബ് നന്ദി പറഞ്ഞു. ആഷ്മി ജേക്കബ്, ജെം പിപ്‌സ് എന്നീ മിടുക്കികുട്ടികള്‍ അവതാരകരായി തിളങ്ങി.

തുടര്‍ന്നു വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. യുവജനങ്ങള്‍ക്ക് ക്ലാസുകള്‍ നടന്നതിനൊപ്പം തന്നെ മാതാപിതാക്കള്‍ക്കും പ്രത്യേക ക്ലാസുകള്‍ ഉണ്ടായിരുന്നു. ലിറ്റി ജിജോ, സെലീന സജീവ്, ഡോ. ബിജു പെരിങ്ങത്തറ, തമ്പി ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകളും ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കപ്പെട്ടത്.

ആരോഗ്യ സുരക്ഷാ  മാനവ വിഭവശേഷി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരിയും നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമായ എലിസബത്ത് മേരി എബ്രഹാം, ബ്രിട്ടനില്‍ പഠിച്ചു വളര്‍ന്ന പുതുതലമുറയെ പ്രതിനിധീകരിക്കുന്ന ഏറോസ്‌പേസ് എന്‍ജിനീയറും പ്രോഗ്രാം മാനേജ്!മെന്റ് മേധാവിയുമായ ജിതിന്‍ ഗോപാല്‍, ഡര്‍ബി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദധാരിയും നിലവില്‍ ഗണിതശാസ്ത്ര അധ്യാപികയുമായ ജൂലിയറ്റ് ആന്റണി, സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അര്‍ജുന്‍ ഗോപാല്‍, നിയമ ബിരുദധാരിയും ഈസ്റ്റ് ഇംഗ്ലണ്ട് എന്‍ എച്ച് എസ് ട്രസ്റ്റില്‍ റിക്രൂട്ട്‌മെന്റ് അസിസ്റ്റന്റ് ആയി ജോലിചെയ്യുന്ന മരിയ തോമസ്, ഹെയെന്‍ എന്ന സ്ഥാപനത്തില്‍ ടീം ലീഡറും മെയിന്റനന്‍സ് ഇന്‍സ്ട്രമെന്റേഷന്‍ ആന്‍ഡ് റോബോട്ടിക് എന്‍ജിനിയറുമായ മെല്‍ബിന്‍ തോമസ്, അക്കൗണ്ടിംഗ് ആന്‍ഡ് ഫൈനാന്‍സില്‍ ബിരുദധാരിയും ലോര്‍ഡ്‌സ് കെയര്‍ റിക്രൂട്ട്‌മെന്റ് എന്ന സ്ഥാപനത്തിന്റെ മാനേജറും ആയ എല്‍ബെര്‍ട്ട് ജോയ്, ജാഗുവാര്‍ ലാന്‍ഡ് റോവര്‍ കമ്പനിയില്‍ ഡിസൈന്‍ വാലിഡേഷന്‍ എന്‍ജിനിയര്‍ ആയി ജോലിചെയ്യുന്ന മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദധാരി ജോയല്‍ ജോയ്, ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ മൂന്നാം വര്‍ഷ മെഡിസിന്‍ വിദ്യാര്‍ഥി എലെന്‍ ഷാജി, ലണ്ടണ്‍ കിംഗ്‌സ് കോളജില്‍ മെഡിസിന്‍ വിദ്യാര്‍ഥി നയന്‍ തമ്പി, ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ ഡെന്റല്‍ വിദ്യാര്‍ത്ഥികളായ ലക്ഷ്മി ബിജു, ആന്‍ മരിയ ജോയ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും നേതൃത്വം നല്‍കി.

യൂത്ത് കണ്‍വന്‍ഷനോട് അനുബന്ധിച്ച്, കഴിഞ്ഞ അധ്യയന വര്‍ഷം ജി സി എസ് ഇ, എലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി യുക്മ ആദരിച്ചു.

ജി സി എസ് ഇ വിഭാഗത്തില്‍ സെറീന സെബാസ്‌ററ്യന്‍ (ക്രോയ്ഡണ്‍), മാനുവല്‍ വര്‍ഗീസ് ബേബി (യോവില്‍), ആഷ്‌ലന്‍ സിബി (മാഞ്ചസ്റ്റര്‍), ആഗ്‌നോ കാച്ചപ്പള്ളി (സട്ടന്‍), ഐവിന്‍ ജോസ് (ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍), അമിത് ഷിബു (എര്‍ഡിംഗ്ടണ്‍), ആനി അലോഷ്യസ് (ല്യൂട്ടന്‍) എന്നിവര്‍ 'ഔട്ട്!സ്റ്റാന്‍ഡിംഗ് അക്കാഡമിക് അച്ചീവ്‌മെന്റ് അവാര്‍ഡി'നും; ഡെനിസ് ജോണ്‍ (വാറ്റ്‌ഫോര്‍ഡ്), ലിയാം ജോര്‍ജ്ജ് ബെന്നി (ഷെഫീല്‍ഡ്), ജെര്‍വിന്‍ ബിജു (ബര്‍മിംഗ്ഹാം) എന്നിവര്‍ 'അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡും നേടി.

എ  ലെവല്‍ വിഭാഗത്തില്‍ അലീഷ ജിബി (സൗത്താംപ്റ്റണ്‍), പ്രണവ് സുധീഷ് (കെറ്ററിംഗ്), ഐസക് ജോസഫ് ജേക്കബ് (ലെസ്റ്റര്‍), കുര്യാസ് പോള്‍ (ല്യൂട്ടന്‍), സറീന അയൂബ് (ക്രോയ്ഡണ്‍), മേഘ്‌ന ശ്രീകുമാര്‍ (ഗ്ലോസ്റ്റര്‍ഷെയര്‍) എന്നിവര്‍ 'ഔട്ട്!സ്റ്റാന്‍ഡിംഗ് അക്കാഡമിക് അച്ചീവ്‌മെന്റ് അവാര്‍ഡി'നും; ശ്വേത നടരാജന്‍ (ബര്‍മിംഗ്ഹാം), ക്ലാരിസ് പോള്‍ (ബോണ്‍മൗത്ത്), ലക്ഷ്മി ബിജു (ഗ്ലോസ്റ്റര്‍ഷെയര്‍), അന്ന എല്‍സോ (റെഡിച്ച്) എന്നിവര്‍ 'അക്കാഡമിക് എക്‌സലന്‍സ് അവാര്‍ഡും നേടി.

യുക്മ നേതാക്കളായ ബൈജു തോമസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, വീണാ പ്രശാന്ത്, എബ്രാഹം പൊന്നുംപുരയിടം, ദേവലാല്‍ സഹദേവന്‍, ബി.സി.എം.സി നേതാക്കളായ രാജീവ് ജോണ്‍, ജെയിംസ് രണ്ടാംകാട്ടില്‍, ജോളി സിറോഷ്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിയുടെ സ്‌പോണ്‍സര്‍മാരായ സ്റ്റഡി വെല്‍ മെഡിസിന്‍ ഡയറക്ടര്‍ രാജു മാത്യു, ഫൈന്‍കെയര്‍ ലിമിറ്റഡ് ഡയറക്ടര്‍ ഷോയി കുര്യാക്കോസ്, യുക്മ മെഗാ സ്‌പോണ്‍സര്‍ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡയറക്ടര്‍മാരായ ജോയി തോമസ്, ബിജോ ടോം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക