Image

കേരളത്തില്‍ മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവില്‍ ജസ്റ്റിസ് ഫോര്‍ ഓള്‍ പ്രതിഷേധിച്ചു

കോശി ഉമ്മന്‍ ടി, ജനറല്‍ സെക്രട്ടറി (ജെ എഫ് എ) Published on 30 November, 2019
കേരളത്തില്‍ മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവില്‍ ജസ്റ്റിസ് ഫോര്‍ ഓള്‍ പ്രതിഷേധിച്ചു
ന്യൂ ജേഴ്സി: സാംസ്‌കാരിക കേരളത്തിന് തീരാകളങ്കമായി കേരളത്തില്‍ അടുത്തയിടെ ഓര്‍ത്തഡോക്ള്‍സ് യാക്കോബായ സഭാ തര്‍ക്കത്തിന്റെ ഭാഗമായി പല ഇടവകകളിലും മൃതദേഹം സംസ്‌കരിക്കുന്നതിനോട് അനുബന്ധിച്ചു നടന്ന ചേരി തിരിഞ്ഞുള്ള പോരാട്ടത്തിലും , മൃത ശരീരത്തിനോട് കാണിച്ച കടുത്ത അനാദരവിലും നവംബര്‍ 26 ന് ചേര്‍ന്ന ജസ്റ്റീസ് ഫോര്‍ ഓള്‍ മനുഷ്യാവകാശ സംഘടനയുടെ എക്‌സിക്യൂടീവ് യോഗം ശക്തമായ പ്രതിഷേധവും, അതൃപ്തിയും രേഖപ്പെടുത്തുകയും , വളരെ നിര്‍ഭാഗ്യകരമായ ഈ സ്ഥിതിവിശേഷത്തില്‍ ഐക്യരാഷ്ര സംഘടനയുടെ മനുഷ്യാവകാശ സംരക്ഷണ വിഭാഗം ഇക്കാര്യത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കുവാനും , മൃതശരീരത്തെ സംബന്ധിച്ചുള്ള വളരെ അപലനീയമായ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട ഇന്‍ഡ്യാ , കേരളാ സര്‍ക്കാരുകള്‍ക്ക് നിവേദനം സമര്‍പ്പിക്കുവാനും തീരുമാനമായി

സുപ്രീം കോടതി ഈയിടെ പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാര്‍ഗം കണ്ടെത്തുവാന്‍ ഇന്ത്യയിലേയും, അമേരിക്കയിലേയും ഉള്‍പ്പെടെയുള്ള യാക്കോബായ ഓര്‍ത്തഡോക്‌സ് സഭാനേതാക്കളും, മെത്രാപ്പോലീത്തമാരും ഉടനടി ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കണമെന്നും , അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്കു വിധേയമായി, സംഘട്ടനങ്ങള്‍ക്കു വഴിതുറന്നു കൊടുക്കാതെ , സമാധാനപരമായി , ഇന്ത്യയില്‍ നിലവില്‍ നില്‍ക്കുന്ന നിയമങ്ങളും, ഇടവക ജനങ്ങളുടെ അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ടും ക്രിസ്തീയ സഭകളുടെ അന്തസ് ഉയര്‍ത്തിപിടിച്ചുള്ള ശാശ്വത പരിഹാര മാര്ഗങ്ങളിലേക്കു സഭാനേതൃത്വം എത്തണമെന്നും, ഇക്കാര്യത്തില്‍ JFA സംഘടയുടെ എല്ലാ സഹകരണവും ഉണ്ടാവുമെന്നും ഭാരവാഹികള്‍ ഉറപ്പു കൊടുത്തു

സന്പൂര്‍ണ സാക്ഷരത കൈ വരിച്ചു , ഉദാത്തമായ സാംസ്‌കാരിക പൈതൃകം കൈമുതലുള്ള കേരള ജനത , ലോകമെമ്പാടും മലയാളികള്‍ വൈവിധ്യമാര്‍ന്ന കര്‍മ്മ മണ്ഡലങ്ങളില്‍ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച് വെന്നിക്കൊടി പാറിച്ചു മുന്നേറുന്ന ഈ നാളുകളില്‍ , സഭാതര്‍ക്കത്തിന്റെ ഭാഗമായി കേരളത്തില്‍ മൃതശരീരത്തെ അവഹേളിക്കും വിധമുള്ള നിഷ്ടൂര പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നത് പ്രബുദ്ധരായ മലയാളി സമൂഹത്തിനു ലജ്ജാവഹമാണെന്നും , ഇത്തരത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിലുള്ള ഉല്‍കണ്ഠയും ആശങ്കയും JFA എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പങ്കുവച്ചു.

ജെ എഫ് എ ചെയര്‍മാന്‍ തോമസ് മൊട്ടക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുന്‍ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍ , പ്രസിഡന്റ് പ്രേമ തെക്കേക്ക്, ജനറല്‍ സെക്രട്ടറി കോശി ഉമ്മന്‍ ടി , PRO തങ്കം അരവിന്ദ് , വൈസ് പ്രസിഡന്റ് വര്‍ഗീസ് മാത്യു (മോഹന്‍) , ഡയറക്ടര്‍മാരായ ഗോപിനാഥ കുറുപ്പ്, പി പി ചെറിയാന്‍ , ഉപദേശക സമിതി അംഗങ്ങളായ ജോയിച്ചന്‍ പുതുക്കുളം, ചെറിയാന്‍ ജേക്കബ്, ഷാജി എണ്ണശ്ശേരില്‍ , ഓഡിറ്റര്‍ ജോര്‍ജ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Join WhatsApp News
നിയമസ്നേഹി 2019-11-30 23:10:05
ജസ്റ്റിസ് ഫോർ ഓൾ, ജസ്റ്റിസിനോട് അനാദരവാണ്‌ കാട്ടുന്നത്. നീതിക്കുവേണ്ടി വാദിക്കേണ്ടവർ നീതിനിഷേധത്തിനു വേണ്ടി വാദിക്കുന്നത് കടുത്ത അപരാധമാണ്. 
കേരളത്തിലെ മലങ്കരസഭാ തർക്കമാണെങ്കിൽ, അവിടെ ആരുടെയും ശവം സംസകരിക്കാൻ യാതൊരു തടസ്സവും നിലനിൽക്കുന്നില്ല. ഓർത്തഡോൿസ് സഭയുടെ ഭരണമാണ് കോടതി ശരി വച്ചിരിക്കുന്നതെങ്കിൽ, അവിടെ ഉത്തരവാദിത്വപ്പെട്ടവർ അറിഞ്ഞു സംസ്കാരം നടത്താൻ യാതൊരു തടസ്സവും ഇല്ല. എന്നാൽ പാരലൽ സഭയായി യാക്കോബാവിഭാഗം കോടതി വിധി അംഗീകരിക്കപ്പെടാത്തതുമൂലം അവർക്കു കർമ്മങ്ങൾ ആ പള്ളികളിൽ നടത്താൻ സാധിക്കില്ല. ഓരോ പള്ളിയിലെയും നിയമം (ജസ്റ്റിസ്) തീരുമാനിക്കപ്പെടുന്നത് ഭൂരിപക്ഷ വോട്ട് കൊണ്ട് മാത്രമല്ല, ദേശത്തിന്റെ നിയമത്തിനു കീഴെയാണ്. ബാക്കി എല്ലാ നടപടികളെയും. ആളെകൂട്ടി, തെറി വിളിച്ചു, അക്രമത്തിലൂടെ ഒരു ജനക്കൂട്ടത്തെ തെരുവിലിറക്കി, നീതിയില്ല എന്ന് പറയുന്നത് ശുദ്ധ കാടത്തമാണ്. അതാണോ ജസ്റ്റിസ് ഫോർ ഓൾ പിൻ താങ്ങുന്നത്?
കാര്യങ്ങൾ ശരിക്കു പഠിക്കാതെ ശുദ്ധ വിഡ്ഢിത്തം പറയുന്ന ഈ സംവിധാനം എന്നേ അടച്ചു പൂട്ടേണ്ടിയിരിക്കുന്നു. 

ശോചനീയ കോലാഹലം 2019-12-01 07:17:25
നിങ്ങളുടെ ഇ കടലാസ്സ് പുലി സംഘടനയുടെ പേര്  മച്ചു അഡോ എബൌട്ട് നതിങ്   MUCH ADO ABOUT NOTHING   എന്ന് മാറ്റണം. കുറെ വിഡ്ഢിത്തരം വിളിച്ചുകൂവി  സൂന്യമായ കോലാഹലം കാട്ടിയാൽ നിങ്ങള്ക്ക് എന്ത് നേടാൻ സാധിക്കും. ഇന്ത്യിയിലും കേരളത്തിലും എന്തെല്ലാം ഹീനതകൾ നടക്കുന്നു. ശവം തിന്നുന്ന സന്യാസികളും പകുതി ചുട്ട ശവം നദിയിൽ എറിയുകയും പെണ്ണിനെ ബലാൽ സംഗം ചെയിതു കൊല്ലുകയും പശുവിന്റെ പേരിൽ കോല നടത്തുകയും ചെയുന്ന ഇന്ത്യയോട് ആണോ നിങ്ങൾ മനുഷ്യവകാശം ആവശ്യപ്പെടുന്നത്.
 കേരളത്തിൽ പാട്രിയാർക് വിഭാഗം നടത്തുന്ന കള്ള പോപഗണ്ട നിങ്ങൾ എന്തിനു വിളിച്ചു കൂവുന്നു. ഇന്ത്യൻ നിയമം അനുസരിച്ചു  മലങ്കര സഭയുടെ ഇടവക മെത്രാൻ നിയമിച്ച  ഇടവക വികാരിയുടെ അനുവാദത്തോടെ  പാത്രിയര്കീസ് കാരുടെ ശവം അടക്കം ചെയ്യാം. ചത്താലും പിടിവാശി വിടാതെ ഗുസ്തിക്കാരൻ, തെറിവിളി വീരൻ, വിദ്യരഹിതൻ കുപ്പായക്കാരനുമായി ചെന്നാൽ ശവം അടക്കുകയുമില്ല, പോലീസ് ഓടിക്കുകയും ചെയ്യും. നിങ്ങളുടെ ഇ വിവരം  കെട്ട കൂട്ടത്തെ പിരിച്ചു വിടുക.- ചാണക്യന്‍ 
വിചിത്ര ഓർത്തോഡോക്‌സുകാരൻ 2019-12-01 10:14:51


നിയമ സ്‌നേഹി, ശോചനീയ കോലാഹലം എന്നൊക്കെ മറുപേരിലെഴുതുന്ന ഈ ഓർത്തോഡോക്സ് പ്രേമി കാര്യങ്ങൾ ശരിയായി മനസിലാക്കാതെയാണ് അഭിപ്രായം എഴുതുന്നത്. വളരെ ന്യുനപക്ഷമായ ഓർത്തോഡോക്സ് സഭ ശവത്തെ അപമാനിക്കുന്ന കഥകൾ ബിബിസി വരെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. മനോരമ മാത്രം അങ്ങനെ ഒരു സംഭവം അറിഞ്ഞില്ല. സത്യം ചിലരെ ചൂടുപിടിപ്പിക്കും. 

ഇന്ത്യയിലെ കോടതികളിൽനിന്നും പണമുള്ള ആർക്കു വേണമെങ്കിലും വളച്ചൊടിച്ചു വിധി മേടിക്കാം. ഓർത്തോഡോക്സ് സഭയ്ക്ക് കിട്ടിയ വിധിയും ഗോബിന്ദ ചാമിയ്ക്കു കിട്ടിയ വിധിയും തുല്യമെന്ന് കരുതിയാൽ മതി. പണത്തിന്റെ മീതെ പരുന്തും പറക്കില്ലായെന്നപോലെ അഭയാകേസ് വരെ ശതകോടികളുടെ മറവിൽ അട്ടിമറിച്ചു. കോടതി വിധിയെ മാനിച്ചു നടക്കുന്നവർ ദൈവത്തെ എന്തിന് പൂജിക്കണം! മനുഷ്യത്വം കാണിക്കൂ ഓർത്തോഡോക്‌സുകാരെ! നിങ്ങൾ ജീവിക്കുന്നത് ബാർബേറിയൻ, പ്രളയ കാലത്തിനുമുമ്പാണ്. 

ശവം മറവു ചെയ്യുമ്പോൾ സ്വന്തം കുടുംബത്തിൽനിന്നുള്ള, അല്ലെങ്കിൽ സുഹൃത്തുക്കളായ പുരോഹിതർ, കാർമ്മികത്വം വഹിക്കാൻ മരിച്ചവരുടെ ബന്ധുക്കൾ ആഗ്രഹിക്കും. അവിടെ ശത്രുവിനെപ്പോലെ പെരുമാറുന്ന ഓർത്തോഡോക്സ് പുരോഹിതൻ മരിച്ചവർക്കു കാർമ്മികത്വം വഹിക്കാൻ വാശി പിടിക്കണോ? 

ഒരു ബോധമില്ലാത്ത ആധുനിക കേരളത്തിലെ കൾട്ടുകളാണ് ഓർത്തോഡോക്സ് സഭ. അന്യന്റെ മുതലുകൊണ്ട് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന പരാന്ന സമൂഹമായി ഓർത്തോഡോക്സ് സഭ അധപതിച്ചിരിക്കുന്നു. ഒരു ഹിന്ദു പൂജാരി വന്നാൽ ഓർത്തോഡോക്സ്കാരൻ തന്റെ ബന്ധുവിന്റെ ശവസംസ്ക്കാര കാർമ്മികത്വം വഹിക്കാൻ അനുവദിക്കുമോ? 
ശവം അടക്കല്‍ അല്ല പ്രശ്നം. 2019-12-01 11:10:40
 പ്രിയ പതൃയര്‍കീസ് കാര!
 നിങ്ങള്‍ക്ക് വേണ്ടത് ശവം അടക്കുക എന്നതില്‍ ഉപരി നിങ്ങളുടെ ബന്ദു / സുഹിര്തിനെ കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യിക്കണം എന്ന വാശി ആണ്.
 കോടതി വിധി നിങ്ങള്‍ക്ക് അനുകൂലം ആയിരുന്നു എങ്കില്‍ നിങ്ങള്‍ ഇതില്‍ എഴുതിയിരിക്കുന്നതുപോലെ  കോടതിയെ ആഷേപിക്കുംയിരുന്നോ. നിങ്ങള്‍ പേര്‍ വച്ചിട്ടില്ല എങ്കിലും നിങ്ങള്‍ ആര്‍ എന്ന് കണ്ടു പിടിക്കാന്‍ പോലീസിനു കഴിയും. .
 കോടതി വിദി വരുന്നതിനു മുമ്പ് നിങ്ങള്‍ക്ക് ഭൂരിപക്ഷം ഉള്ള  നിങ്ങളുടെ പള്ളികളിലും ഇത് തന്നെ അല്ലേ കാണിച്ചത്‌.  കൊടുത്താല്‍ കൊല്ലത്തും കിട്ടും. അതിനാല്‍ കിട്ടുന്നത് മേടിക്കുക. ഞാന്‍ ഒരു കഷിയിലും പെട്ട ആള്‍ അല്ല. ഞാന്‍ കണ്ടത് എഴുതി എന്ന് മാത്രം. കേസ് ഉള്ള പള്ളിയില്‍ മാറി മാറി വരുന്ന ആഴ്ചയില്‍ നിങ്ങള്‍ 2 കൂട്ടരും  കര്‍മ്മങ്ങള്‍ ചെയൂന്ന പള്ളിയുടെ അയല്‍ വീട് ആണ് എന്‍റെ. ഓര്‍ത്തഡോക്സ് അച്ഛന്‍ ധുക്ക വെള്ളിയാഴ്ച് അടക്കിയ കുരിശു ഉയര്‍പ്പിക്കാന്‍ ഞായര്‍ വെളുപ്പിനെ പതൃയര്‍ക്ക് കഷി പള്ളി തുറന്ന് കൊടുത്തില്ല എന്ന് മാത്രം അല്ല കുരിസ് എടുത്തു വെളിയില്‍ എറിഞ്ഞു.  അടുത്ത പെരുനാളില്‍ വലിയ ഒരു വെള്ളിക്കുരിസുമായി നടന്ന അയാളെ വെള്ളിടി വെട്ടി ചത്തു. എനിക്ക് നിങ്ങളുടെ രണ്ട് കഷിയിലും സുഹുര്‍തുക്കള്‍ ഉണ്ട്. ഞങ്ങള്‍ ഒരുമിച്ചു ഇരുന്നു ഇതൊക്കെ പറയും. നിങ്ങള്‍ എന്തിനു ആണ് ശീമ മേട്രന്റെ അടിമകള്‍ ആയി ഇ ജനാധിപത്യം ഉള്ള നാട്ടില്‍ വിദേശ ഇടപെടല്‍ ഉണ്ടാക്കുന്നത്. RSS വളരുന്നതിന്റെ കാരണം നിങ്ങള്‍ തന്നെ.
ഞാന്‍ ഹിന്ദു അല്ല, ക്രിസ്ടയനി അല്ല, ഇസ്ലാമും അല്ല. ഒരു വെറും ആനന്ദന്‍ [നായര്‍]
പടം 2019-12-01 11:47:54
ഇത്രയും വിശിഷ്ട വ്യക്തികൾ പങ്കെടുത്ത, ചരിത്രത്തിൽ ഇടം നേടേണ്ട, മീറ്റിങ്ങിന്റെ ഒരു പടം പോലുമില്ലേ?
Ex Jacobite 2019-12-01 16:20:27
സാധാരണക്കാരുടെ പണം (കോടികൾ) പിടിച്ചു വാങ്ങി പതിറ്റാണ്ടുകൾ കേസ്സു കളിച്ചു, എട്ടുനിലയിൽ തോറ്റിട്ടു കോടതിയെ ചീത്ത വിളിപ്പിച്ചുകൊണ്ടു വിശ്വാസികളെ റോഡിലേക്ക് ഇറക്കി വിട്ടു ഈ മെത്രാന്മാർ ചെയ്യുന്നത് കുട്ടിക്കോരങ്ങന്മാരെക്കൊണ്ട് ചൂട് പായസം വാരിക്കുന്ന പണിയാണ്ശവം വച്ച് വിലപേശുന്നു വെറും കുതന്ത്രം, സാധാരണക്കാരുടെ സഹതാപം ആണ് ലക്‌ഷ്യം. ഏതു രാജ്യത്തായാലും കേസ്സു നടന്നാൽ രണ്ടുകൂട്ടരും ജയിക്കില്ല എന്ന ചെറിയ കാര്യം പോലും അറിയാത്തവർ ആണോ മഹാപുരോഹിതർ. എന്നിട്ടു ജഡ്ജിമാരെ ചീത്തപറഞ്ഞും കോടതിയെ അധിക്ഷേപിച്ചും നടക്കുന്നു ഇന്ത്യയിൽ അല്ലാതെ ഇതൊക്കെ നടക്കുമോ? കേസ്സു തോൽക്കും എന്ന് സർവ മെത്രാന്മാർക്കും അറിയാമായിരുന്നു. അതുകൊണ്ടാണവർ പതിറ്റാണ്ടുകളായി സഭയുടെ പേരിൽ ഒരു സെന്റ്‌ ഭൂമി പോലും വാങ്ങാതെ സർവ്വതും മെത്രാന്മാരുടെയും അവരുടെ ബന്ധുക്കളുടെയും പേരിൽ വാങ്ങിയത്. അതുകൊണ്ടു ബിഷപ്പുമാർക്കു കുഴപ്പം ഇല്ല. ശമ്പളവും അതിലേറെ കിമ്പളവും മോഹിച്ചു ഒത്തിരിപേർ പുരോഹിതന്മാരായി വന്നിട്ടുണ്ട് അവർക്കു കുറെ പേർക്ക് തൊഴിൽ നഷ്ടം വരും എന്നതൊഴിച്ചാൽ ഞങ്ങളെപ്പോലുള്ള സാദാരണ വിശ്വാസികൾക്ക് ഈ രണ്ടുകൂട്ടരും തമ്മിൽ വലിയ വ്യത്യാസം ഇല്ല രണ്ടു തട്ടിപ്പു സംഘങ്ങൾ പണത്തിനു വേണ്ടി അടികൂടുന്ന നികൃഷ്ട ജീവികളുടെ കൂട്ടം. ഇപ്പോൾ ഒരിക്കലും നടക്കില്ല എന്നുറപ്പുള്ള Church Act ന്റെ പേരിൽ സമരം ചെയ്യിക്കുന്നു ഈ ഉളുപ്പില്ലാത്ത വർഗം.
നിയമസ്‌നേഹി 2019-12-01 18:12:29
വിചിത്ര ഓർത്തോഡോക്‌സുകാരാ,
ഉഡാപ്പി പറഞ്ഞു കുറെ തെറിയും അക്രമവും കലാപവും കൊണ്ട് ഒരു രാജ്യത്തിന്റെ നിയമം അമ്മാനമാടാൻ കുറെ തീവ്രവാദി കുപ്പായധാരികൾ ശ്രമിക്കുന്നു. അറബി ഇന്ത്യയിൽ കലാപം ഉണ്ടാക്കാൻ സമ്മതിക്കില്ല. ഇന്ത്യയിലെ നിയമം അനുസരിക്കാൻ മേലാത്തവൻ സിറിയയിലേക്ക് പോയ്‌കൊള്ളൂ. 

30 വർഷം മുൻപ് പിടിച്ചെടുത്ത പള്ളികളാണ് ഇപ്പോൾ തിരിച്ചു പിടിക്കുന്നത്. കോടികൾ വാങ്ങി ചുമന്ന കുപ്പായം കൊടുത്തെങ്കിലും അവരുടെ പണി പോയാൽ പണി കിട്ടും എന്നും കരുതി ആശുപത്രിയിൽ കേറി കിടന്നാൽ തീരാൻ പോകുന്നില്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക